HOME » NEWS » Kerala » TECHNICAL ISSUES OF BEV Q APP SOLVED SAYS FAIRCODE TECHNOLOGIES1 RV TV SVJ

Bev Q App| OTP സേവനത്തിന് 2 കമ്പനികൾ കൂടി; മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിച്ചതായി ഫെയർകോഡ് കമ്പനി

ബുക്കിങ് ഉടൻ പുനരാരംഭിക്കുമെന്നും ഫെയർ കോഡ് ടെക്നോളജീസ് അറിയിച്ചു.

News18 Malayalam | news18-malayalam
Updated: May 28, 2020, 9:42 PM IST
Bev Q App| OTP സേവനത്തിന് 2 കമ്പനികൾ കൂടി; മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിച്ചതായി ഫെയർകോഡ് കമ്പനി
News18
  • Share this:
കൊച്ചി: ഓൺലൈൻ മദ്യ വിതരണത്തിന് ഉണ്ടായ പ്രതിസന്ധി പരിഹരിച്ചതായി ബെവ് ക്യു ആപ്പിന്റെ നിർമാതാക്കളാ ഫെയർ കോഡ് ടെക്നോളജീസ്. ഒ ടി പി സേവനത്തിനായി 2 കമ്പനികളെ കൂടി ഉൾപ്പെടുത്തിയാണ് പ്രശ്നം പരിഹരിച്ചത്. ബുക്കിങ് ഉടൻ പുനരാരംഭിക്കുമെന്നും ഫെയർ കോഡ് ടെക്നോളജീസ് അറിയിച്ചു.

ഓൺലൈൻ മദ്യവിതരണത്തിന് ഏർപ്പെടുത്തിയ ബെവ് ക്യുആപ്പിൽ ഒ ടി പി സംവിധാനം തകരാറിലായതിനെത്തുടർന്നു ബുക്കിങ് നിർത്തിവെച്ചിരുന്നു. ആളുകൾ കൂട്ടത്തോടെ ആപ്പിലൂടെ ബുക്ക് ചെയ്തതിനെതിനെത്തുർന്നാണ് പ്രവർത്തനം തടസ്സപ്പെട്ടത്. ഒ ടി പി നമ്പർ മെസേജിലൂടെ നൽകാൻ ഒരു കമ്പനി മാത്രം ആണ് ഉണ്ടായിരുന്നുത്. മറ്റ് രണ്ട് കമ്പനികളെ കൂടി ഇതിൽ ഉൾപ്പെടുത്തി. ഐഡിയ, ടാറ്റ, വീഡിയോകോൺ എന്നി കമ്പനികളാണ് ഇനി സേവനം നൽകുക. ഇതോടെ എസ് എം എസ് വഴി സുഗമമായി ഉപഭോക്താക്കൾക്ക് ഒ ടി പി നമ്പർ ലഭിക്കും.

TRENDING:BevQ App | ആപ്പ് കിട്ടാത്തതിന് തെറിവിളിക്കുന്നവരെ ഇതിലേ ഇതിലേ... [NEWS]COVID 19 | ഇന്ന് രോഗം സ്ഥിരീകരിച്ചത് 84 പേർക്ക്; സംസ്ഥാനത്തെ ഏറ്റവും കൂടിയ നിരക്ക്' [NEWS]മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ [NEWS]

നിലവിൽ ആപ്‌ വഴി മാത്രം ആണ് ബുക്കിങ് സൗകര്യം ഉണ്ടായിരുന്നത്. ഒ ടി പി സേവനം സാധാരണ രീതിയിൽ വഴിയായ സ്ഥിതിക്ക് എസ് എം എസ് വഴി ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുള്ള സൗകര്യവും ലഭ്യമാകും. ആദ്യദിനം 15 ലക്ഷം പേരാണ് ബെവ് ക്യു അപ്പിനായി രജിസ്റ്റർ ചെയ്തത്. 9 ലക്ഷം പേർ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.



Published by: Rajesh V
First published: May 28, 2020, 9:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories