HOME » NEWS » Kerala » TECHNICAL UNIVERSITY STUDENT DIED DUE TO COVID 19 1

COVID 19 | സാങ്കേതിക സർവകലാശാല വിദ്യാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു

ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചത് സ്ഥിതി കൂടുതൽ വഷളാക്കിയിരുന്നു. കഴക്കൂട്ടം സൈനിക സ്കൂളിൽ വിദ്യാർത്ഥിയായിരുന്ന സൂരജ് ഒരു മികച്ച എൻ സി സി കേഡറ്റായിരുന്നു.

News18 Malayalam | news18
Updated: May 18, 2021, 7:26 AM IST
COVID 19 | സാങ്കേതിക സർവകലാശാല വിദ്യാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു
sooraj
  • News18
  • Last Updated: May 18, 2021, 7:26 AM IST
  • Share this:
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല വിദ്യാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിദ്യാർത്ഥി സൂരജ് കൃഷണ (21) യാണ് കോവിഡ് -19 ബാധിച്ച് മരിച്ചു. കൊല്ലം ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ബി ടെക് കമ്പ്യൂട്ടർ സയൻസിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.

യൂണിവേഴ്സിറ്റി ക്ലാസുകൾ ഓൺലൈൻ ആയി നടത്തുന്നതിനാൽ തിരുവനന്തപുരത്തെ വിളപ്പിലുള്ള വീട്ടിലായിരുന്നു സൂരജ്. താൽക്കാലികമായി ഓൺലൈൻ ക്ലാസുകൾ നിർത്തിയതിന് ശേഷം മൂന്ന് ദിവസം മുൻപ് മഴയത്ത് സുഹൃത്തുക്കളുമായി ഫുട്ബോൾ കളിച്ചതിനെ തുടർന്ന് പനി പിടിച്ചിരുന്നു.

പ്രായം വെറും നമ്പർ മാത്രം; 110കാരന്റെയും 100 വയസുകാരിയുടെയും മുന്നിൽ മുട്ട് മടക്കി കൊറോണ

ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെങ്കിലും ഞായറാഴ്ച രാവിലെയോടു കൂടി കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ വിളപ്പിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രക്തത്തിൽ ഓക്സിജൻ കുറഞ്ഞതിനാൽ ആരോഗ്യനിലയിൽ വിത്യാസമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം ആറു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Soumya Santhosh | ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ധനസഹായം അഭ്യർത്ഥിച്ച് പി സി ജോർജ്

ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചത് സ്ഥിതി കൂടുതൽ വഷളാക്കിയിരുന്നു. കഴക്കൂട്ടം സൈനിക സ്കൂളിൽ വിദ്യാർത്ഥിയായിരുന്ന സൂരജ് ഒരു മികച്ച എൻ സി സി കേഡറ്റായിരുന്നു. 2015-ൽ ദില്ലിയിൽ നടന്ന റിപ്പബ്ലിക് പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. സൂരജിന്റെ മരണത്തിൽ വൈസ് ചാൻസലർ ഡോ. രാജശ്രീ എം എസ് അനുശോചനം രേഖപ്പെടുത്തി.

വട്ടിയൂർക്കാവ് വിളപ്പിൽ പഞ്ചായത്തിൽ 'നീലാംബരി'യിൽ ഡ്രൈവറായ സുരേഷ് കുമാർ കെ യുടെയും വീട്ടമ്മയായ മഞ്ജുഷയുടെയും മകനാണ് സൂരജ്. സഹോദരി ആര്യ കൃഷ്ണ.

അതേസമയം, കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി.
Published by: Joys Joy
First published: May 17, 2021, 6:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories