'എന്തുകൊണ്ട് ഞാൻ ഹിന്ദു' പുസ്തകം ഉപയോഗിച്ച് തരൂർ പ്രചാരണം നടത്തിയാൽ നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

ദൈവങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടി എടുക്കുമെന്നും ടീക്കാ റാം മീണ

news18
Updated: March 20, 2019, 11:49 AM IST
'എന്തുകൊണ്ട് ഞാൻ ഹിന്ദു' പുസ്തകം ഉപയോഗിച്ച് തരൂർ പ്രചാരണം നടത്തിയാൽ നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ
shashi tharoor
  • News18
  • Last Updated: March 20, 2019, 11:49 AM IST
  • Share this:
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതം ഉപയോഗിക്കുന്നവെന്ന് ആരോപിച്ച് തരൂരും ബിജെപി തിരുവനന്തപുരം ജില്ലാ ഘടകവും തമ്മിലുള്ള തർക്കം രൂക്ഷമായതിനിടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഇടപെടൽ. ശശി തരൂരിന്റെ 'എന്തുകൊണ്ട് ഞാൻ ഹിന്ദു'(വൈ ഐ ആം ഹിന്ദു) എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇക്കാര്യത്തിൽ പരിശോധിച്ച് നടപടി എടുക്കും. ദൈവങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂരിന്‍റെ 'വൈ ഐ ആം ഹിന്ദു' എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ബിജെപി തിരുവനന്തപുരം ജില്ലാ ഘടകം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

'പ്രൈഡ് ഓഫ് തിരുവനന്തപുരം' എന്ന പോസ്റ്ററിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. പുസ്തകത്തിന്‍റെ തലക്കെട്ട് തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നുവെന്നതായിരുന്നു പരാതിയിൽ പറയുന്നത്. താനൊരു ഹിന്ദുവാണെന്ന് വിളിച്ചുപറയുന്നതാണ് പോസ്റ്റർ. ഇത് ഹിന്ദു വോട്ടുകളെ സ്വാധീനിക്കാനുള്ള ശ്രമമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമായി കണ്ട് തരൂരിനെതിരെ നടപടി വേണമെന്നും ബിജെപി പരാതിയിൽ ആവശ്യപ്പെട്ടു.

K.സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കാൻ സാധ്യതയേറി; കണ്ണന്താനത്തെ എറണാകുളത്ത് പരിഗണിക്കുന്നു

നേരത്തെ കുമ്മനം രാജശേഖരന്‍റെ പോസ്റ്ററിൽ പദ്മനാഭസ്വാമിക്ഷേത്രത്തിന്‍റെ പടം ഉപയോഗിച്ചതിനെതിരെ ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിന് 150 മീറ്റർ അകലെ സ്ഥാപിച്ച പോസ്റ്ററിനെതിരെയായിരുന്നു തരൂരിന്‍റെ വിമർശനം. മതപരമായി സ്വാധീനിക്കാനല്ലാതെ മറ്റ് എന്താണ് ബിജെപിക്ക് മുന്നോട്ടുവെക്കാൻ കഴിയുകയെന്നും തരൂർ ട്വീറ്റിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിന്‍റെ പോസ്റ്ററിനെതിരെ ബിജെപി പരാതിയുമായി രംഗത്തെത്തിയത്.

First published: March 20, 2019, 11:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading