ബസിടിച്ച പെൺകുട്ടി പരിക്കേറ്റ് റോഡിൽ; ആശുപത്രിയിലെത്തിക്കാതെ കാഴ്ചക്കാരായി ജനക്കൂട്ടം

സംഭവം നഗരമധ്യത്തിൽ; പൊലീസ് എത്തിയത് അരമണിക്കൂർ വൈകി

News18 Malayalam | news18-malayalam
Updated: February 16, 2020, 8:34 AM IST
ബസിടിച്ച പെൺകുട്ടി പരിക്കേറ്റ് റോഡിൽ; ആശുപത്രിയിലെത്തിക്കാതെ കാഴ്ചക്കാരായി ജനക്കൂട്ടം
accident
  • Share this:
തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാതെ ജനക്കൂട്ടം കാഴ്ചക്കാരായി നിന്നത് മുക്കാൽ മണിക്കൂർ നേരം. അതും തിരുവനന്തപുരം നഗരത്തിൽ. വേദനകൊണ്ടു പുളഞ്ഞിട്ടും പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. തിരുവനന്തപുരം പ്രസ്ക്ലബിലെ ജേർണലിസം വിദ്യാർഥിനിക്കാണ് ഈ ദുർഗതി.

വെമ്പായം സ്വദേശി ഫാത്തിമ (21) ആണ് റോഡിൽ വേദന സഹിച്ച് കിടന്നത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് സുഹൃത്ത് സിമിക്കൊപ്പം സ്കൂട്ടറിലേക്ക് തമ്പാനൂരിലേക്ക് പോവുകയായിരുന്നു ഫാത്തിമ. അരിസ്റ്റോ ജംഗ്ഷനിൽവെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിലെത്തിക്കാൻ സിമി മറ്റു വാഹനങ്ങൾ തേടിയെങ്കിലും പൊലീസ് എത്തട്ടെ എന്നുപറഞ്ഞ് ചുറ്റും കൂടിയവർ വിലക്കി. അപകടം നടന്ന സ്ഥലത്ത് നിന്ന് 50 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് അരമണിക്കൂർ കഴിഞ്ഞാണ് പൊലീസ് എത്തിയത്.

Also Read- ഡൽഹിയിലേക്ക് മൂന്നു ദിവസം ട്രെയിനില്ല; മുപ്പതിനായിരത്തോളം യാത്രക്കാരെ ബാധിക്കും

ആശുപത്രിയിൽ വൈകി എത്തിച്ചതിനെ തുടർന്ന് നില കൂടുതൽ ഗുരുതരമായി വിദ്യാർഥിനി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇടുപ്പ് എല്ലിലും കാലുകളിലുമായി ആറ് ശസ്ത്രക്രിയകൾ കഴിഞ്ഞു.
First published: February 16, 2020, 8:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading