തെലങ്കാനയിലെ ഓപ്പറേഷന് താമരയുടെ ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്കി. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് നല്കിയ നോട്ടീസ് അദ്ദേഹത്തിന്റെ അഭിഭാഷകനായ സിനില്‍ മുണ്ടപ്പള്ളിയാണ് കൈപ്പറ്റിയത്.
കഴിഞ്ഞ 25 ന് ചോദ്യം ചെയ്യലിന് ഹാജരാകന്‍ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇത് ചോദ്യം ചെയ്ത് തുഷാര്‍ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെലങ്കാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് കൈമാറണം എന്നുമായിരുന്നു ആവശ്യം.
അന്വേഷണവുമായി സഹകരിക്കണം എന്ന വ്യവസ്ഥയില്‍ തുഷാറിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെ ടിആര്‍എസിന്റെ നാല് എംഎല്‍എ മാരെ പണം കൊടുത്ത് വിലക്ക് വാങ്ങാന്‍ തുഷാര്‍ വെള്ളാപ്പള്ളി ഏജന്റുമാരെ നിയോഗിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തന്നെ പുറത്ത് വിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.