കൽപ്പറ്റ : ചരിത്രത്തിന്റെ ഭാഗമായി വയനാട് പൂക്കോട് വെറ്റ്നനറി സയൻസ് യൂണിവേഴ്സിറ്റി. വെറ്ററിനറി മേഖലയില്‍ ആദ്യമായി ടെലി ഗൈഡഡ് ശസ്ത്രക്രിയയ്ക്കാണ് സയൻസ് സർവകലാശാലയിലെ ഡോക്ടർമാർ നേതൃത്വം നൽകി വിജയകരമായി പൂർത്തിയാക്കിയത്.
ലോക്ക് ഡൗൺ കാലത്ത് മലേഷ്യയിലെ പെനാംഗിലെ മാക്സ് എന്ന 2 മാസമായ നായക്കുട്ടിക്കാണ് വയനാട് പൂക്കാട് മീഡിയാ ലാബിൽ നിന്നുകൊണ്ട് ടെലി ഗൈഡഡ് ശസ്ത്രക്രിയ നടത്തിയത്.

വെറ്ററിനറി മേഖലയില്‍ ആദ്യമായാണ് ടെലി ഗൈഡഡ് ശസ്ത്രക്രിയ നടക്കുന്നത്. മലേഷ്യയിലെ പെനാംഗിനു സമീപം വിന്‍സര്‍ മൃഗാശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ച മിനിയേച്ചര്‍ പിന്‍ഷന്‍ ഇനത്തില്‍പ്പെട്ട രണ്ടു മാസം പ്രായമുള്ള മാക്സ് എന്ന നായക്കുട്ടിക്കായിരുന്നു ശസ്ത്രക്രിയ. വയനാട് പൂക്കോട് വെറ്ററിനിറി കോളേജിലെ ഡോക്ടര്‍മാര്‍ ടെലി മീഡിയ സംവിധാനത്തിലൂടെയാണ് സങ്കീര്‍ണമായ തൊറാസിക് ശസ്ത്രക്രിയയ്ക്കു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത്.
വാസ്ക്യൂലാര്‍ റിംഗ് അനോമലി എന്ന വൈകല്യത്തില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ മാക്സ് മോചിതനായത്. ഭ്രൂണാവസ്ഥയിലിരിക്കെ മഹാരക്തധമനി ശ്വാസകോശത്തിലേക്കുള്ള രക്തധമനിയുമായിചേര്ന്ന് അന്നനാളത്തിനുചുറ്റുമായി വലയം സൃഷ്ടിക്കുകയും അന്നനാളം അതിനുള്ളില്‍ ഞെരുങ്ങിപ്പോകുകയും ചെയ്യുന്നതാണ് വാസ്ക്യൂലാര്‍ റിംഗ് അനോമലി. കഴിക്കുന്ന ആഹാരം കെട്ടിക്കിടന്നു അന്നനാളം ക്രമാതീതമായി വികസിക്കാനും ഇത് കാരണമാകും.
BEST PERFORMING STORIES:നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസികള്‍; മലപ്പുറത്തേക്ക് 54,280 പേർ [NEWS]'ഇർഫാൻ ഖാന്റെ വിയോഗം ലോകസിനിമയ്ക്ക് കനത്ത നഷ്ടം'; അനുശോചനവുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും [NEWS]മെയ് 3 ന് ശേഷം കൂടുതൽ ഇളവുകൾ ഉണ്ടായേക്കും; പുതിയ മാർഗനിർദേശങ്ങൾ ഉടൻ [NEWS]
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ഡീന്‍ ഡോ.കോശി ജോണ്‍, ആശുപത്രി മേധാവി ഡോ.കെ.സി.ബിപിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡോ.എസ്.സൂര്യദാസ്, ഡോ.എന്‍.എസ്. ജിനേഷ്കുമാര്‍, ഡോ.ജിഷ ജി.നായര്‍, ഡോ.ഇ.സി.പ്രവീണ്‍ എന്നിവരാണ് ശസ്ത്രിക്രിയയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്.

മാക്സിനെ ചികിത്സയ്ക്കെത്തിച്ച ആശുപത്രിയിൽ വെറ്റനനറി യൂണിവേഴ്സ്റ്റിയിലെ മുൻ വിദ്യാർത്ഥി കൂടിയായ ഡോ.ഷിബു സുലൈമാന്‍ ജോലി ചെയ്യുന്നത്. ശസ്ത്രിക്രിയയ്ക്കായി മലേഷ്യയിലെ പ്രഗത്ഭരായ വെറ്ററിനറി ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ പരിചയക്കുറവ് അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഡോ.ഷിബു പൂക്കോട് വെറ്ററിനറി കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ.സൂര്യദാസിനെ ബന്ധപ്പെട്ടത്. സർവകലാശാല ഡീന്‍ ഡോ.കോശി ജോൺ കൂടി അനുമതി നൽകിയതോടെയാണ് ടെലി ഗൈഡഡ് ശസ്ത്രക്രിയ യാഥാർത്ഥ്യമായത്.

പൂക്കോടുനിന്നു നല്കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മലേഷ്യയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കു സൗകര്യം ഒരുക്കിയത്. മാക്സിന്റെ കുറഞ്ഞ പ്രായവും ശരീരഭാരവും അനസ്തീഷ്യക്കും ശസ്ത്രക്രിയയ്ക്കും വെല്ലുവിളിയായിരുന്നെന്ന് ഡോ.സൂര്യദാസ് പറഞ്ഞു. അഞ്ചു മണിക്കൂറെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
വിന്‍സര്‍ ആശുപത്രിയിലെ ഡോ.ഷിബു സുലൈമാന്‍, ഡോ.ശിവകുമാര്സിംഗ്, ഡോ.തെഐലിംഗ്, ഡോ.അമല്‍ ഭാസ്കര്‍ എന്നിവര്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.