ടെലിമെഡിസിൻ വിവാദം: 'ക്യുക്ക് ഡോക്ടർ ഹെൽത്ത് കെയർ' അഛന്റെ പേരില്‍ മകന്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ്

Telemedicine Row | കോവിഡ് രോഗബാധ വ്യാപകമായതോടെ ആശുപത്രികളില്‍ പോയി ചികിത്സ തേടാന്‍ കഴിയാത്തവർക്ക് ഫോണിലൂടെ ചികിത്സ ലഭ്യമാക്കാൻ പ്രവര്‍ത്തനമാരംഭിച്ച സംവിധാനമാണ് ക്യുക്ക് ഡോക്ടര്‍ ഹെൽത്ത്കെയർ.

News18 Malayalam | news18-malayalam
Updated: April 20, 2020, 10:12 PM IST
ടെലിമെഡിസിൻ വിവാദം: 'ക്യുക്ക് ഡോക്ടർ ഹെൽത്ത് കെയർ' അഛന്റെ പേരില്‍ മകന്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ്
telemedicine
  • Share this:
കൊച്ചി: പ്രതിപക്ഷം ഡാറ്റാ ചോര്‍ച്ച ആരോപണം ഉന്നയിച്ച ക്യുക്ക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനം പിതാവിനെ മറയാക്കി ഐ.ടി വിദഗ്ദനായ മകന്‍ തുടങ്ങിയതെന്ന് സൂചന. കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ സി. എ സണ്ണി പ്രവാസിയാണെന്ന് കുടുംബം വ്യക്തമാക്കി. 16 വര്‍ഷം സൗദി അറേബ്യയില്‍ ജോലി നോക്കിയ ശേഷം ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ മടങ്ങിയത്തിയത്. തുടര്‍ന്ന് സ്വയം തൊഴിലെന്ന രീതിയില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിതം മാര്‍ഗം കണ്ടെത്തിയിരുന്നത്. അദ്ദേഹത്തിന്റെ മകന്‍ തിരിവനന്തപുരം ടെക്നോപാർക്കിൽ ജോലിയുള്ള ഐ.ടി.വിദഗ്ദനാണെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി.

ലോക പ്രശസ്തമായ ഐ.ടി കമ്പനികളിലൊന്നില്‍ ജോലി നോക്കുന്ന ഇയാള്‍ സ്വന്തം നിലയില്‍ ആരംഭിച്ച കമ്പനിയാണ് ക്യുക്ക് ഡോക്ടര്‍ ഹെൽത്ത്കെയർ. 20ലധികം ജീവനക്കാര്‍ ഇയാളുടെ കീഴില്‍ ജോലി നോക്കുന്നുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു.

Read Also- ടെലി മെഡിസിൻ പദ്ധതി തട്ടിപ്പ്; കമ്പനിയുടെ ഒരു ഡയറക്ടർ ഓട്ടോ ഡ്രൈവറെന്ന് വി.ഡി.സതീശൻ എംഎൽഎ

മറ്റൊരു സ്ഥാപനത്തില്‍ ജോലി നോക്കുതുകൊണ്ടു തന്നെയാവും ഡയറക്ടര്‍ സ്ഥാനത്ത് അഛന്റെ പേര് ചേര്‍ത്തതെന്നാണ് സൂചന. സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ അഛന്‍ തന്നെ വിശദീകരിയ്ക്കുമെന്ന് അങ്കമാലി ഇളവൂരിലെ വീട്ടിലെത്തിയ ന്യൂസ് 18 നോട് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. സണ്ണിയും കുടുംബവും കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബമാണെന്നും ആയല്‍വാസികള്‍ വ്യക്തമാക്കി.
You may also like:'എന്താ പെണ്ണിന് കുഴപ്പം' കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ; പിന്നാലെ മന്ത്രിയുടെ അഭിനന്ദനവും [NEWS]GOOD NEWS: തലയുയർത്തി കേരളം; ഇന്ത്യയിൽ ആദ്യം; സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ലോക വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം [NEWS]ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി [NEWS]
കോവിഡ് രോഗബാധ വ്യാപകമായതോടെ ആശുപത്രികളില്‍ പോയി ചികിത്സ തേടാന്‍ കഴിയാത്തവർക്ക് ഫോണിലൂടെ ചികിത്സ ലഭ്യമാക്കാൻ പ്രവര്‍ത്തനമാരംഭിച്ച സംവിധാനമാണ് ക്യുക്ക് ഡോക്ടര്‍ ഹെൽത്ത്കെയർ. ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ രോഗികളില്‍ നിന്നും ലഭിയ്ക്കുന്ന വിവരങ്ങള്‍ വിവാദ സ്പ്രിഗ്‌ളര്‍ കമ്പനി വഴി കുത്തക മരുന്നു കമ്പനികള്‍ക്ക് നല്‍കുന്നതായാണ് പ്രതിപക്ഷം ഇന്ന് ആരോപണം ഉന്നയിച്ചത്.

First published: April 20, 2020, 10:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading