• HOME
  • »
  • NEWS
  • »
  • kerala
  • »
  • Malappuram | ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മുസ്ലീം കുടുംബത്തിലെ കാരണവരുടെ മരണം; ആഘോഷങ്ങൾ ഒഴിവാക്കി ഭാരവാഹികൾ

Malappuram | ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മുസ്ലീം കുടുംബത്തിലെ കാരണവരുടെ മരണം; ആഘോഷങ്ങൾ ഒഴിവാക്കി ഭാരവാഹികൾ

ഹൈദറിന്‍റെ കബറടക്കത്തിന് മുന്നോടിയായി നടന്ന നമസ്ക്കാരത്തിൽ മഹല്ല് ഭാരവാഹികൾ, ഉത്സവ ആഘോഷം നിർത്തിവെച്ച ക്ഷേത്രകമ്മിറ്റി തീരുമാനത്തെ അഭിനന്ദിച്ചു

temple

temple

  • Share this:
    മലപ്പുറം: ക്ഷേത്രത്തിൽ ഉൽസവം (Temple Festival) നടക്കുന്നതിനിടെ സമീപത്തെ മുസ്ലീം തറവാട്ടിൽ മരണം. ഇതേത്തുടർന്ന് ഉൽസവ ആഘോഷങ്ങൾ നിർത്തിവെക്കാൻ ക്ഷേത്രഭരണസമിതി തീരുമാനിച്ചു. മലപ്പുറം തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്‍റെ ആഘോഷങ്ങളാണ് ഉപേക്ഷിച്ചത്. ക്ഷേത്രത്തിന് സമീപത്തെ ചെറാട്ടിൽ ഹൈദറാണ് മരിച്ചത്. ഇതേത്തുടർന്ന് മരണം നടന്ന കുടുംബത്തിനൊപ്പം ക്ഷേത്രപരിസരവും ദുഃഖത്തിലായി. ഉടൻ തന്നെ ആഘോഷകമ്മിറ്റിക്കാരും ക്ഷേത്രഭരണസമിതിക്കാരും ചേർന്ന് ആഘോഷങ്ങൾ നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

    ഉത്സവത്തിന്‍റെ ഭാഗമായി ഒരുക്കിയ ശിങ്കാരിമേളവും ബാൻഡും കലാരൂപങ്ങളുമൊക്കെ വേണ്ടെന്ന് വെക്കുകയായിരുന്നു. ഹൈദറിന്‍റെ കബറടക്കത്തിന് മുന്നോടിയായി നടന്ന മയ്യത്ത് നമസ്ക്കാരത്തിൽ മഹല്ല് ഭാരവാഹികൾ, ഉത്സവ ആഘോഷം നിർത്തിവെച്ച ക്ഷേത്രകമ്മിറ്റി തീരുമാനത്തെ അഭിനന്ദിച്ചു.

    നാട്ടിലെ ഏറ്റവും മുതിർന്ന ആളാണ് മരണപ്പെട്ടതെന്നും, നാടിന്‍റെ ദുഃഖത്തിനൊപ്പം പങ്കുചേരാനാണ് ഉത്സവ ആഘോഷങ്ങൾ നിർത്തിവെച്ചതെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഏതായാലും തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം മാറ്റിവെക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ രംഗത്തെത്തുന്നത്. മതസൌഹാർദ്ദത്തിന്‍റെ ഉദാത്ത മാതൃകകളിലൊന്നാണിതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

    Death | ആറുദിവസം മുമ്പ് വിവാഹിതയായ യുവതിയുടെ മൃതദേഹം പുഴയിൽ; കാണാതായത് വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ

    വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ. മലപ്പുറം (Malappuram) ജില്ലയിലെ വള്ളിക്കുന്നിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശി ആര്യയുടെ മൃതദേഹമാണ് (Dead Body) പുഴയിൽനിന്ന് കണ്ടെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കോഴിക്കോട് (Kozhikode) കക്കോടി സ്വദേശി ശാശ്വതുമായുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യമായി ഇന്നലെയാണ് ആര്യ സ്വന്തം വീട്ടിലെത്തിയത്. ഇവിടെ നിന്ന് വൈകിട്ട് നാല് മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനായി അടുത്ത കടയിലേക്ക് പോയ ആര്യയെ കാണാതാകുകയായിരുന്നു.

    ഏറെ നേരം കഴിഞ്ഞിട്ടും ആര്യ തിരികെ വരാത്തതതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം തുടങ്ങി. ഇതിനിടെയാണ് ആര്യയുടെ സ്കൂട്ടറും ചെരുപ്പും കടലുണ്ടി പുഴയ്ക്ക് സമീപം കണ്ടത്. ഇതേത്തുടർന്ന് പുഴയിൽ ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

    ഇന്ന് രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഉച്ചയോടുകൂടിയാണ് കോട്ടക്കടവിനടുത്ത് മണ്ണൂരിൽനിന്ന് ആര്യയുടെ മൃതദേഹം കണ്ടെടുത്തത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്യയുടെ വീട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

    Also Read- Petrol Pump Attack | 50 രൂപയ്ക്ക് പെട്രോൾ കടം നൽകാത്തതിന് പമ്പ് അടിച്ചു തകർത്തു; മൂന്ന് പേർ കസ്റ്റഡിയിൽ

    ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും ശാശ്വതും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം ആര്യയുടെ വീട്ടുകാരും ബന്ധുക്കളും ശാശ്വതിന്‍റെ വീട്ടിൽ പോയിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യമായാണ് ആര്യ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം വന്നത്. വൈകിട്ട് നാല് മണിയോടെ വീട്ടിൽനിന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാനായി പോയതായിരുന്നു ആര്യ. വീടിന് സമീപത്തെ കടയിലേക്ക് സ്കൂട്ടറിലാണ് ആര്യ യാത്ര തിരിച്ചത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ആര്യ തിരികെ വരാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങിയത്. ഇതിനിടെ പൊലീസിലും വിവരം അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പുഴവക്കത്തുനിന്ന് ആര്യയുടെ സ്കൂട്ടറും ചെരുപ്പും കണ്ടെത്തിയത്.
    Published by:Anuraj GR
    First published: