നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് അമൃതാനന്ദമയി: ഭക്ത സംഗമത്തിൽ വന്‍ ജനപങ്കാളിത്തം

  ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് അമൃതാനന്ദമയി: ഭക്ത സംഗമത്തിൽ വന്‍ ജനപങ്കാളിത്തം

  തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ നിന്നായി രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുത്തതായി കര്‍മ സമിതി നേതാക്കള്‍ അവകാശപ്പെട്ടു.

  മാതാ അമൃതാനന്ദമയി

  മാതാ അമൃതാനന്ദമയി

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ കാലത്തിനനുസരിച്ച് മാറ്റേണ്ടതല്ലെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങള്‍ സംസ്‌കാരത്തിന്റെ തൂണാണ്. അത് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അതു തകര്‍ത്താല്‍ നൂല് പൊട്ടിയ പട്ടം പോലെയാകുമെന്നും അമൃതാനന്ദമയി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്ത സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അമൃതാനന്ദമയി.

   .മാറ്റങ്ങള്‍ നല്ലതാണെന്നും എന്നാല്‍ അത് ആചാരങ്ങളെ ബാധിക്കരുതെന്നും അമൃതാനന്ദമയി. ഓരോ ക്ഷേത്രദേവതയ്ക്കും പ്രത്യേക സങ്കല്‍പ്പമുണ്ട്. സംസ്‌ക്കാരത്തെ സംരക്ഷിച്ചു വേണം നമ്മള്‍ മുന്നോട്ടു പോകാനെന്നും അമൃതാനന്ദമയി പറഞ്ഞു.

   സംഗമത്തില്‍ പ്രസംഗിച്ച മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും കുളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരിയും ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു

   Also Read മുഖ്യമന്ത്രിക്ക് രാജാവാണെന്ന തോന്നല്‍; അടിവസ്ത്രം പരിശോധിക്കാനും മന്ത്രി; വിമര്‍ശനവുമായി ചിദാനന്ദപുരി

   നാജപഘോഷയാത്രയോടെയാണ് അയ്യപ്പ ഭക്തര്‍ പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തിയത്. സംഗമത്തില്‍ വന്‍ ഭക്തജനപങ്കാളിത്തമാണ് ദൃശ്യമായത്. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ നിന്നായി രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുത്തതായി കര്‍മ സമിതി നേതാക്കള്‍ അവകാശപ്പെട്ടു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്.

   Also Read ഹൈന്ദവധര്‍മ്മം ചവിട്ടി അരച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പിൽ 'വജ്രായുധം' പ്രയോഗിക്കണമെന്ന് സെന്‍കുമാര്‍

   First published:
   )}