നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Plus One Seats| 'പ്ലസ് വണിന് താൽക്കാലിക ബാച്ച് അനുവദിക്കും'; എല്ലാവർക്കും പ്രവേശനമെന്ന് മന്ത്രി വി ശിവൻകുട്ടി

    Plus One Seats| 'പ്ലസ് വണിന് താൽക്കാലിക ബാച്ച് അനുവദിക്കും'; എല്ലാവർക്കും പ്രവേശനമെന്ന് മന്ത്രി വി ശിവൻകുട്ടി

    മുഴുവൻ എ പ്ലസ് ലഭിച്ചവരിൽ ഇനിയും പ്ലസ് വൺ പ്രവേശനം ലഭിക്കാത്തത് 5812 കുട്ടികൾക്കാണെന്നും ഇവർ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ സീറ്റ് കിട്ടുമെന്നും മന്ത്രി ഉറപ്പുനൽകി.

    മന്ത്രി വി ശിവൻകുട്ടി

    മന്ത്രി വി ശിവൻകുട്ടി

    • Share this:
      തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് (Plus One Seats) പുനഃക്രമീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി (Minister V Sivankutty). താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റ് ഒഴിവിന്റെ കണക്കെടുത്തതായി ശിവന്‍കുട്ടി നിയമസഭയിൽ അറിയിച്ചു. പൂർണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. നിലവില്‍ 20 % സീറ്റ് വര്‍ധന നൽകിയ ജില്ലയില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10% സീറ്റ് വര്‍ധന കൂടി അനുവദിക്കും.

      മുന്‍പ് മാര്‍ജിനല്‍ സീറ്റ് വര്‍ധന നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20% അല്ലെങ്കില്‍ 10% സീറ്റ് വര്‍ധന അനുവദിക്കും. അപേക്ഷിക്കുന്ന എയ്ഡഡ്/അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 20% അല്ലെങ്കില്‍ 10% സീറ്റ് വര്‍ധിപ്പിക്കും.

      സീറ്റ് വര്‍ധനയിലൂടെ പരിഹരിക്കപ്പെടാത്ത പക്ഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മുഴുവൻ എ പ്ലസ് ലഭിച്ചവരിൽ ഇനിയും പ്ലസ് വൺ പ്രവേശനം ലഭിക്കാത്തത് 5812 കുട്ടികൾക്കാണെന്നും ഇവർ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ സീറ്റ് കിട്ടുമെന്നും മന്ത്രി ഉറപ്പുനൽകി.

      എംബിബിഎസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ആരാധികയെ നേരിട്ട് വിളിച്ച് ആശംസിച്ച് മോഹൻലാൽ

      ആരോഗ്യ സർവകലാശാല (Kerala Health University) എംബിബിഎസ് (MBBS)പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ റോസ് ക്രിസ്റ്റി റോസിന് അത് ആഹ്ളാദ നിമിഷമായിരുന്നു. എംബിബിഎസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയതിനൊപ്പം ചേര്‍ത്ത് വയ്ക്കാവുന്ന ഒരു നിമിഷം. പ്രിയപ്പെട്ട മോഹന്‍ലാല്‍ (Mohanlal) ഫോണില്‍വിളിച്ച് റോസിയോട് സംസാരിച്ചു, പഠനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം.

      റാങ്ക് നേടിയതിലുള്ള അഭിനന്ദനം അറിയിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചതിന്റെ ആഹ്ളാദത്തിലാണിപ്പോള്‍ റോസ് ക്രിസ്റ്റി റോസ്. മോഹന്‍ലാലിന്റെ അഭ്യുദയകാംക്ഷികളുടെയും ആരാധാകരുടെയും നേതൃത്വത്തില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനസംഘടനയായ നിര്‍ണയത്തെ കുറിച്ചും ലാലേട്ടന്‍ റോസിനോട് സംസാരിച്ചു. നേരിട്ട് കാണാമെന്ന് പറഞ്ഞാണ് മോഹൻലാൽ സംഭാഷണം അവസാനിപ്പിച്ചത്

      പാലക്കാട് ഒറ്റപ്പാലം പി കെ ദാസ് മെഡിക്ക ല്‍കോളജിലെ വിദ്യാര്‍ത്ഥിനിയാണ് റോസ്. പ്രതികൂലസാഹചര്യങ്ങളോട് പടപൊരുതിയാണ് ഒന്നാംറാങ്ക് നേട്ടം സ്വന്തമാക്കിയത്. ചങ്ങനാശ്ശേരി സ്വദേശിയായ അഭിഭാഷകന്‍ ജോസിയുടെയും വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക് പ്രിന്‍സിപ്പിലായിരുന്ന ജൈനമ്മ ജോസിയുടേയും മകളാണ്. അമ്മ 2009ലും അച്ഛന്‍ 2016ലും മരിച്ചു. പിന്നീട് അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളും മറ്റു അഭ്യുദയകാംക്ഷികളും ഒക്കെചേര്‍ന്നാണ് റോസിനെ പഠിപ്പിച്ചത്.
      Published by:Rajesh V
      First published:
      )}