COVID 19 | രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് തയ്യാറാക്കിയ താൽക്കാലിക റിക്കവറി സെന്റർ സർക്കാരിന് കൈമാറി

'കോവിഡിന് ശേഷമുള്ള ഇന്ത്യ: വെല്ലുവിളികളും' മുന്‍ഗണനകളും എന്നവിഷയത്തെ അധികരിച്ച് ആര്‍.ജി.ഐ.ഡി.എസ് വെബിനാര്‍ പരമ്പരയും നടത്തിവരികയാണ്. ഇതിനു പുറമെ, കോവിഡ് കേരളത്തിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു.

News18 Malayalam | news18
Updated: May 23, 2020, 3:37 PM IST
COVID 19 |  രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് തയ്യാറാക്കിയ താൽക്കാലിക റിക്കവറി സെന്റർ സർക്കാരിന് കൈമാറി
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് തയ്യാറാക്കിയ താൽക്കാലിക റിക്കവറി സെന്റർ
  • News18
  • Last Updated: May 23, 2020, 3:37 PM IST IST
  • Share this:
തിരുവനന്തപുരം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്(ആര്‍.ജി.ഐ.ഡി.എസ്) സജ്ജമാക്കിയ താൽക്കാലിക കോവിഡ് റിക്കവറി സെന്റര്‍ (സി.ആര്‍.സി) നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന് കൈമാറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചതാണ് ഇക്കാര്യം.

വെന്റിലേറ്റര്‍, കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങള്‍, ഓക്സിജന്‍ പോയിന്റുകള്‍, ഇന്‍ഫ്യൂഷന്‍ പമ്പ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും 20 കിടക്കകളും റിക്കവറി സെന്ററിലുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷണല്‍ യൂണിവേഴ്സിറ്റി, പാര്‍ലമെന്റേറിയന്‍സ് വിത്ത് ഇന്നവേറ്റേഴ്‌സ് ഫോര്‍ ഇന്ത്യ, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ആര്‍.ജി.ഐ.ഡി.എസ് കോവിഡ് റിക്കവറി സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.

You may also like:ലോക്ക്ഡൗണിൽ വിശപ്പ് സഹിക്കാനാകാതെ ചെയ്ത നെഞ്ച് തകർക്കും കാഴ്ച [NEWS]മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിൻ എത്തിയത് ഒഡീഷയിൽ [NEWS]SSLC, PLUS2 പരീക്ഷ മുന്നൊരുക്കങ്ങൾ; ഇത്തവണ പരീക്ഷയ്ക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ്, വെള്ളം [NEWS]

റിക്കവറി സെന്റര്‍ സ്ഥാപിച്ച് വിട്ടുനല്‍കാനുള്ള സന്നദ്ധത അറിയിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നെന്ന് ചെന്നിത്തല പറഞ്ഞു. ഇതിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. സൗകര്യങ്ങൾ എല്ലാം ഒരുക്കിയ ശേഷം സമ്മതപത്രം തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആര്‍.ഗോപാലകൃഷ്ണന് കൈമാറുകയായിരുന്നു.

വിദേശത്തു നിന്നും പ്രവാസികള്‍ വലിയതോതില്‍ മടങ്ങിയെത്തുമ്പോള്‍ അവരെ നിരീക്ഷിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല. അത്തരമൊരു പ്രതിസന്ധി മുന്നില്‍ കണ്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഡ് റിക്കവറി സെന്റര്‍ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്.

'കോവിഡിന് ശേഷമുള്ള ഇന്ത്യ: വെല്ലുവിളികളും' മുന്‍ഗണനകളും എന്നവിഷയത്തെ അധികരിച്ച് ആര്‍.ജി.ഐ.ഡി.എസ് വെബിനാര്‍ പരമ്പരയും നടത്തിവരികയാണ്. ഇതിനു പുറമെ, കോവിഡ് കേരളത്തിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു.

സാമ്പത്തികം, സാമൂഹികം, ആരോഗ്യം, കാര്‍ഷികം, വ്യവസായികം തുടങ്ങിയ മേഖലകളില്‍ കോവിഡ് ഉണ്ടാക്കിയതും ഉണ്ടാക്കാനിടയുള്ളതുമായ ആഘാതത്തെ കുറിച്ചാണ് സമിതി പഠനം നടത്തുന്നത്. പുതിയ കാലത്തേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്തിയ മുൻപ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ സ്മരണാർത്ഥമാണ് നെയ്യാറിന്റെ തീരത്ത് ഇൻസ്റ്റിറ്റൂട്ട് സ്ഥാപിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 23, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading