കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയോട് നിരുത്തരവാദപരമായി പെരുമാറിയ താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടു. എല്ലിന്റെ ഡോക്ടറുണ്ടോ എന്നറിയാന്‍ വിളിച്ച സ്ത്രീയോട് ധിക്കാരമായി സംസാരിച്ച ജീവനക്കാരിയെയാണ് പിരിച്ചുവിട്ടത്. സംഭവത്തിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.
ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം ആശുപത്രി വികസന സമിതിയോഗം ചേര്‍ന്ന് ജീവനക്കാരിയെ പുറത്താക്കിയത്. കഴിഞ്ഞ ദിവസം എല്ലിന്റെ ഡോക്ടറുണ്ടോ എന്ന് ചോദിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയ്ക്ക് ഡോക്ടര്‍ അവധി അല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും എന്നായിരുന്നു ജീവനക്കാരി നല്കിയ മറുപടി.
ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഇതേ മറുപടി തന്നെയാണ് വീണ്ടും നല്‍കിയത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജീവനക്കാരിയെ പിരിച്ചുവിട്ടത്.
എന്നാല്‍ ഡോക്ടറെ അന്വേഷിച്ച് വിളിച്ച സ്ത്രീ നേരത്തെ രണ്ടു തവണ വിളിച്ചിരുന്നെന്നും ആ സമയത്ത് കൃത്യമായ മറുപടി നല്‍കിയിരുന്നുമെന്നുമാണ് ജീവനക്കാരിയുടെ വിശദീകരണം. വീണ്ടും വിളിച്ചപ്പോഴാണ് ഇത്തരത്തില്‍ പ്രതികരണം ഉണ്ടായതെന്ന് ജീവനക്കാരി വിശദീകരിച്ചു.
Private Bus | ട്രിപ്പല്ല ജീവനാണ് മുഖ്യം; ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിയെ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു
കോഴിക്കോട്: ബസില്‍ കുഴഞ്ഞ് വീണ സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍. വടകര മുടപ്പിലാവില്‍ സ്വദേശി രാധയാണ് വൈകിട്ട് മൂന്നരയോടെ ബസില്‍ കുഴഞ്ഞ് വീണത്. കണ്ണൂര്‍ റൂട്ടിലോടുന്ന KL 58 P7 119 നമ്പര്‍ ബസിലെ യാത്രക്കാരിയായിരുന്നു രാധയാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ബസ് ഡ്രൈവര്‍ അത്തോളി സ്വദേശി സന്ദീപ് ബസ് കൊയിലാണ്ടി ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിടുകയായിരുന്നു.
കണ്ടക്ടര്‍ രാജേഷിന്റെ സഹായത്തോടെയാണ് കുഴഞ്ഞു വീണയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമയം തെറ്റിയതോടെ ബസിന് ട്രിപ്പ് ഒഴിവാക്കേണ്ടിയും വന്നു. രാധയെ പ്രാഥാമിക ചികിത്സ നല്കിയ ശേഷം വിട്ടയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.