HOME » NEWS » Kerala » TEMPORARY SOLUTION TO BLACK FUNGUS DRUG SHORTAGE THE DRUG SANCTIONED BY THE CENTER HAS REACHED THE STATE

ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; കേന്ദ്രം അനുവദിച്ച മരുന്ന് സംസ്ഥാനത്തെത്തി

മരുന്ന് ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് ഉടന്‍ എത്തിക്കും. കെഎംഎസ്‌സിഎല്‍ വഴിയാണ് വിതരണം ചെയ്യുക

News18 Malayalam | news18-malayalam
Updated: May 26, 2021, 5:02 PM IST
ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; കേന്ദ്രം അനുവദിച്ച മരുന്ന് സംസ്ഥാനത്തെത്തി
News18 Malayalam
  • Share this:
കൊച്ചി: സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര അനുവദിച്ച് ആന്റിഫംഗല്‍ മരുന്ന് കേരളത്തിലെത്തി. ലൈപോസോമല്‍ ആംഫോടെറിസിന്‍ ബി മരുന്നിന്റെ 250 വയല്‍ ആണ് സംസ്ഥാനത്തെത്തിയത്. ഇവ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ റീജിയണല്‍ ഓഫീസില്‍ എത്തിച്ചു.

മരുന്ന് ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് ഉടന്‍ എത്തിക്കും. കെഎംഎസ്‌സിഎല്‍ വഴിയാണ് വിതരണം ചെയ്യുക. രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരുന്നിന് ക്ഷാമം നേരിട്ടിരുന്നു. സംസ്ഥാനത്ത് ഏര്‌റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പെടെ മരുന്ന് ക്ഷാമം നേരിട്ടിരുന്നു.

ബ്ലാക്ക് ഫംഗസ് കോസുകളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോടെറസിന്‍ ബിയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫാര്‍മ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കടുത്ത പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേരക്കാവുന്ന മരുന്ന് വിദഗ്ധ ഡോക്ടര്‍ക്ക് മാത്രമേ നിര്‍ദേശിക്കാന്‍ കഴിയൂ.

Also Read-'കോവിഡ് വായുവിലൂടെ പകരും'; ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും രോഗം പകരും; മാർഗനിർദേശം പുതുക്കി കേന്ദ്രം

മ്യൂക്കര്‍മൈക്കോസിസിനുള്ള ലൈപോസോമല്‍ ആംഫോടെറിസിന് വയലിന് 3000 രൂപയായതുകൊണ്ട്തന്നെ അധികം സ്റ്റോക്ക് ചെയ്യാറില്ല. തിരുവനന്തപുരത്തെ കെഎംസിഎല്ലില്‍ നിന്നാണ് മരുന്നെത്തിക്കുന്നത്. ലൈപോസോമലിന് കടുത്ത ക്ഷാമമുള്ളതിനാല്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാറിന്റെ സഹായം തേടിയിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസിസ് ബാധിച്ച് സംസ്ഥാനത്ത് ആറ് പേര്‍ മരിച്ചതോടെ ജനങ്ങളില്‍ ആശങ്ക വര്‍ധിക്കുന്നു.

ആംഫോടെറിസിന്‍ ബിയും ലൈപോസോമല്‍ ആംഫോടെറിസിനുമാണ് രോഗികളില്‍ കുത്തിവെയ്ക്കുന്നത്. പാര്‍ശ്വഫലങ്ങളില്ലാത്ത ലൈപോസോമല്‍ ആംഫോടെറിസിന്‍ ഒരു വയലിന് 3000 രൂപയാണ് വില. പ്രതിദിനം ഒരു രോഗിക്ക് ആറ് വയല്‍ കുത്തിവെപ്പ് എടുക്കണം. അതായത് 18,000രൂപയുടെ മരുന്ന് ആവശ്യമാണ്. സംസ്ഥാനത്ത് ഏറ്റവും ക്ഷാമമുള്ളത് ലൈപോസോമല്‍ ആംഫോടെറിസിനാണ്. ആംഫോടെറിസിന്‍ ബി ആണെങ്കില്‍ ഒരു വയലിന് 300 രൂപയേ വില വരുന്നുള്ളു.

Also Read-Covid Vaccine | ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യയിലെത്താന്‍ വൈകും

അതേസമയം സംസ്ഥാനത്ത് കേവിഡ് പ്രതിരോധ ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും സ്പെഷല്‍ ബ്രാഞ്ച് പൊലീസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എല്ലാ ജില്ലകളിലും മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തും.

സംസ്ഥാനത്ത് സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് തന്നെയാണ് കോവിഡ് ഉപകരണങ്ങള്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉല്‍പന്നങ്ങള്‍തക്ക് അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
Published by: Jayesh Krishnan
First published: May 26, 2021, 5:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories