• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് പത്ത് ബിഎഡ് കോളേജുകൾക്ക് അംഗീകാരം നഷ്ടമായി; അടിസ്ഥാന സൗകര്യവും യോഗ്യതയുള്ള അധ്യാപകരും ഇല്ല

സംസ്ഥാനത്ത് പത്ത് ബിഎഡ് കോളേജുകൾക്ക് അംഗീകാരം നഷ്ടമായി; അടിസ്ഥാന സൗകര്യവും യോഗ്യതയുള്ള അധ്യാപകരും ഇല്ല

അടിമാലി എസ്.എൻ.ഡി.പി യോഗം ട്രെയിനിങ് കോളജ്, കൊല്ലം കർമലറാണി എന്നീ ട്രെയിനിങ് കോളേജുകളിൽ  ബി.എഡ്, എം.എഡ് കോഴ്സുകൾക്കുള്ള അംഗീകാരമാണ് പിൻവലിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ടീച്ചേഴ്സ് ട്രെയിനിങ് കോളേജുകളിലെ ബി.എഡ് കോഴ്സുകൾക്കുള്ള അംഗീകാരം നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ പിൻവലിച്ചു. ഇതിൽ രണ്ട് കോളേജുകളിലെ എം.എഡ് കോഴ്സുകൾക്കും അംഗീകാരം നഷ്ടമായി. എൻ.സി.ടി.ഇ നിശ്ചയിച്ച സൗകര്യങ്ങളും അധ്യാപകരും ഇല്ലാത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോളജുകൾക്കെതിരായ നടപടി.

ഒമ്പത് കോളേജുകളിലെ കോഴ്സിന് അംഗീകാരം പിൻവലിക്കുന്നതിന്റെ മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകാനും എൻ.സി.ടി.ഇ ദക്ഷിണമേഖല കമ്മിറ്റി യോഗം തീരുമാനിച്ചു.

അടിമാലി എസ്.എൻ.ഡി.പി യോഗം ട്രെയിനിങ് കോളജ്, കൊല്ലം കർമലറാണി എന്നീ ട്രെയിനിങ് കോളേജുകളിൽ  ബി.എഡ്, എം.എഡ് കോഴ്സുകൾക്കുള്ള അംഗീകാരമാണ് പിൻവലിച്ചത്. അരീക്കോട് സുല്ലമുസ്സലാം, തിരുവനന്തപുരം  മരകുളം സെൻറ് ജേക്കബ്സ് ട്രെയിനിങ് കോളേജ്, കോഴിക്കോട് മലാപ്പറമ്പ് പ്രൊവിഡൻസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഫോർ വിമൻ, ആലത്തൂർ ബി.എസ്.എസ് ബി.എഡ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം കോട്ടുകാൽ മരുതൂർകോണം പട്ടംതാണുപിള്ള മൊമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, പെരിങ്ങമല ഇഖ്ബാൽ ട്രെയിനിങ് കോളേജ്, മലപ്പുറം വാഴക്കാട് ദാറുൽ ഉലൂം ട്രെയിനിങ് കോളേജ്, തലശ്ശേരി പെരിങ്ങത്തൂർ എം.ഇ.സി.എഫ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ എന്നിവിടങ്ങളിൽ ബി.എഡ് കോഴ്സുകൾക്കുള്ള അംഗീകാരം പിൻവലിച്ചു.

You may also like:വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമെന്ന് മന്ത്രി ഇ.പി. ജയരാജൻ [NEWS]രണ്ടില അനുവദിക്കുന്നതിനെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലാവാസ [NEWS] ഏഴു വയസുകാരൻ പട്ടിണി മൂലം മരിച്ചു; മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ് അമ്മ [NEWS]

ഇതോടെ ഈ കോളേജുകളിൽ 2020-21 വർഷത്തിൽ വിദ്യാർഥി പ്രവേശനം നടത്താനാകില്ല. അരീക്കോട് മജ്മഅ്, മേപ്പയ്യൂർ സലഫി, പെരിയ ഡോ. അംബേദ്ക്കർ കോളജ്, ചേലേമ്പ്ര ദേവകിഅമ്മ, ആലപ്പുഴ മുതുകുളം നോർത്ത് ബുദ്ധ കോളജ്, പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ, പെരുമ്പിലാവ് അൻസാർ, മൂത്തകുന്നം എസ്.എൻ.എം, ബാലുശ്ശേരി കെ.ഇ.ടി എന്നീ ട്രെയിനിങ് കോളേജുകളിലെ ബി.എഡ് കോഴ്സുകളുടെ അംഗീകാരം പിൻവലിക്കുന്നതിന്റെ മുന്നോടിയായാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള തീരുമാനം.

21 ദിവസത്തിനകം പോരായ്മകൾ പരിഹരിച്ച രേഖകൾ സഹിതം നോട്ടീസിന് മറുപടി നൽകാനാണ് നിർദ്ദേശം. തിരുവല്ല ടൈറ്റസ് രണ്ട്, വർക്കല ചാവർകോട് മെറ്റ്ക ഇൻസ്റ്റിറ്റ്യൂട്ട്, വൈക്കം എം.ജി യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ എന്നീ ട്രെയിനിങ് കോളേജുകൾക്ക് ന്യൂനതകൾ പരിഹരിക്കുന്നതിന് അവസാന ഓർമപ്പെടുത്തൽ നോട്ടീസ് നൽകാനും തീരുമാനിച്ചു. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ ഏതാനും കോളേജുകളുടെ അംഗീകാരവും എൻ.സി.ടി.ഇ പിൻവലിച്ചിട്ടുണ്ട്.
Published by:Joys Joy
First published: