HOME /NEWS /Kerala / 'എൽഡിഎഫ് അധികാരത്തിൽ വന്നശേഷം 10 വ്യാജ ഏറ്റുമുട്ടലുകൾ'; അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

'എൽഡിഎഫ് അധികാരത്തിൽ വന്നശേഷം 10 വ്യാജ ഏറ്റുമുട്ടലുകൾ'; അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

''മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കും ലാത്തിയും കൊണ്ടല്ല. എല്ലാ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ''

  • Share this:

    തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം പത്ത് വ്യാജ ഏറ്റുമുട്ടലുകൾ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. വയനാട്ടിൽ ഇന്ന് തണ്ടർബോൾട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടുകയും ഒരു മാവോയിസ്റ്റ് കൊലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ വിമർശനം.

    Also Read- വയനാട്ടിൽ മാവോവാദികളുമായി ഏറ്റുമുട്ടലെന്ന് പൊലീസ്; ഒരാൾ കൊല്ലപ്പെട്ടു

    കെപിസിസി ഈ സംഭവത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ന് വയനാട്ടിൽ നടന്ന സംഭവത്തെക്കുറിച്ച് തനിക്ക് വിശദമായി അറിയില്ല. മുൻപ് നടന്ന സംഭവങ്ങളെയാണ് താൻ വ്യാജ ഏറ്റുമുട്ടൽ എന്നു പറഞ്ഞതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മാവോയിസ്റ്റുകളെ നേരിടേണ്ടത് തോക്കും ലാത്തിയും കൊണ്ടല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്ലാ വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ആന്ധ്രാപ്രദേശിലോ, ചത്തീസ്ഗഢിലോ ഉള്ളപോലുള്ള തീവ്ര ഗ്രൂപ്പല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്. കുറെ പട്ടിണി പാവങ്ങളാണ്. അവരെയാണ് വെടിവെച്ച് കൊല്ലുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

    ALSO READ: ഉദ്ഘാടനത്തിനുള്ള നിലവിളക്കിനായി കൗൺസിലർമാർ തമ്മിൽ പിടിവലി; നഗരസഭാധ്യക്ഷ ബോധരഹിതരായി ആശുപത്രിയിൽ[NEWS]'മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണം; ആരോപണം വന്നപ്പോൾ ഉമ്മൻ ചാണ്ടി ഒഴിഞ്ഞിരുന്നു': രമേശ് ചെന്നിത്തല[NEWS]മുടി അൽപ്പം നീട്ടി, സോൾട്ട് ആന്റ് പെപ്പർ താടി; സൂര്യയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ[NEWS]

    പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗർ ഡാമിനും സമീപത്ത് പന്തിപൊയിൽ വാളാരം കുന്നിൽ വച്ച് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത് എന്നാണ് വിവരം. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. രാവിലെ പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തുകയും തുടർന്ന് മാവോയിസ്റ്റുകൾ വെടിവെച്ചതിനെ തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നൽകുന്ന വിവരം. മാവോയിസ്റ്റുകളുടെ സംഘത്തിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളാണ് കൊല്ലപ്പെട്ടതെന്നുമാണ് വിവരം. 35 വയസുതോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളിൽ നിന്നും 303 മോഡൽ റൈഫിളും കണ്ടെത്തി.‌‌ മാവോയിസ്റ്റ് സംഘത്തിന്റെ കബനീ ദളം സജീവമായ മേഖലയിലാണ് ഏറ്റുമുട്ടൽ.

    First published:

    Tags: Maoist, Maoist encounter, Mullappalli ramachandran, Wayanad