News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 12, 2019, 10:52 PM IST
News18 Malayalam
ശംഖുംമുഖം ബീച്ചിൽ രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തിനുള്ള ധനസഹായവും ഗബ്രിയേലിന്റെ ഭാര്യയുടെ നിയമന ഉത്തരവും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായവും അദ്ദേഹത്തിന്റെ ഭാര്യക്ക് വിനോദസഞ്ചാര വകുപ്പിന് കീഴിൽ സ്ഥിരം ജോലി നൽകി കൊണ്ടുള്ള നിയമന ഉത്തരവുമാണ് ശംഖുമുഖത്ത് വെച്ച് മന്ത്രി കൈമാറിയത്.
ശംഖുമുഖം ബീച്ചിൽ അതിശക്തമായ തിരയിൽപ്പെട്ട യുവതിയെ അതിസാഹസികമായി രക്ഷിച്ച് സഹപ്രവർത്തകർക്ക് കൈമാറിയെങ്കിലും തിരയിൽപ്പെട്ട ജോൺസന്റെ തല പാറക്കെട്ടിൽ അടിക്കുകയായിരുന്നു. ബോധരഹിതനായ ജോണ്‍സണെ തിരയിൽപ്പെട്ട് കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതായിരുന്നു ജോൺസന്റെ കുടുംബം. അങ്ങേയറ്റം ധീരമായ പ്രവൃത്തിയാണ് ജോൺസൺ കാണിച്ചതെന്നും സ്വന്തം ജീവൻ പോലും വക വെക്കാതെ സ്വന്തം കടമ നിറവേറ്റിയ ധീരനാണ് ജോൺസൺ എന്നും മന്ത്രി പറഞ്ഞു.
Also Read- കറക്കിക്കുത്തല്ല; ബ്ലൂടൂത്തും ഹൈട്ടെക്കുമില്ല; PSC പരീക്ഷ സ്മോളിക്ക് ജീവന്മരണപ്പോരാട്ടം
കോവളം, ശംഖുമുഖം, വേളി ബീച്ചുകളില്‍ തിരയില്‍പ്പെട്ട വിദേശികളും സ്വദേശീകളുമായ നിരവധി പേരുടെ വിലപ്പെട്ട ജീവനുകള്‍ ജോൺസൺ രക്ഷപ്പെടുത്തിയിരുന്നു. 12 വര്‍ഷത്തോളം ജോൺസന്റെ വിലപ്പെട്ട സേവനം വകുപ്പിന് ലഭ്യമായിട്ടുണ്ട്. വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള എല്ലാ ലൈഫ് ഗാര്‍ഡുകള്‍ക്കും മാതൃകയായിരുന്നു ജോണ്സണ്. രക്ഷാ പ്രവര്‍ത്തനത്തിനിയില്‍ തന്റെ ജീവന് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോഴും താന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സുരക്ഷിതമായി കൂടെ രക്ഷാപ്രവര്‍ത്തനത്തിന് കടലിലിറങ്ങിയ ലൈഫ് ഗാര്‍ഡുകളെ ഏല്പിച്ചു എന്നത് അദ്ദേഹം തന്റെ ജോലിയോട് എത്ര മാത്രം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു എന്നത് നമുക്ക് മനസിലാക്കിത്തരുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു.
വളരെ അപകടകരമായി മറ്റുള്ളവരുടെ ജീവരക്ഷക്കായി പ്രവർത്തിക്കുന്നവരാണ് ലൈഫ് ഗാർഡുകൾ. അതുകൊണ്ട് തന്നെ വളരെ അനുഭാവപരമായാണ് ഇടതു സർക്കാർ ലൈഫാ ഗാർഡുകളെ സമീപിക്കുന്നത്. ഈ മേഖലയിലെ അപകട സാധ്യത പരിഗണിച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തികൊണ്ട് സർക്കാർ ഉത്തരവിറക്കി. കൂടാതെ ദിവസം 100 രൂപ നിരക്കില്‍ റിസ്ക് അലവന്‍സ് പുനഃസ്ഥാപിച്ചു. ലൈഫ് ഗാർഡുകൾക്ക് ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ആവശ്യത്തിന് നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് റിട്ടയര്‍മെന്റിന് ഒരു നിശ്ചിതപ്രായമില്ല. റിട്ടയര്‍മെന്റ് പ്രായം നിശ്ചയിച്ച് പിരിഞ്ഞ് പോകുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് ഒരു നിശ്ചിത തുക നല്കുവാനും അങ്ങനെ അവര്‍ക്ക് റിട്ടയര്‍മെന്റിനുശേഷം ഉള്ള സുരക്ഷിതമായ ഒരു ജീവിതം ഉറപ്പുവരുത്താനുമുള്ള പദ്ധതി ടൂറിസം വകുപ്പ് തയ്യാറാക്കി വരുകയാണെന്നും മന്ത്രി അറിയിച്ചു.
First published:
November 12, 2019, 10:52 PM IST