• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | ഏണിപ്പടിയില്‍‌ നിന്ന് വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Death | ഏണിപ്പടിയില്‍‌ നിന്ന് വീണ് പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുട്ടി വീട്ടിലെ ഏണിപ്പടിയിൽ നിന്ന് അബദ്ധത്തിൽ വീഴുകയായിരുന്നു

  • Last Updated :
  • Share this:
    കണ്ണൂർ: ഏണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. മാട്ടൂൽ സൗത്ത് മുഹിയുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ യു ഷാജാഹാന്‍റെയും ബീമവളപ്പിൽ മുഹൈറയുടെയും മകൾ‌ ലിസ ബിൻത് ഷാജാഹാനാണ് മരിച്ചത്.

    കഴിഞ്ഞദിവസമാണ് കുട്ടി വീട്ടിലെ ഏണിപ്പടിയിൽ നിന്ന് അബദ്ധത്തിൽ വീണത്. ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. പഴയങ്ങാടി പൊലീസ് മൃതദേഹ പരിശോധന നടത്തി.

    Also Read-Death | വൈറ്റില മേൽപ്പാലത്തിൽ നിന്ന് താഴെ വീണ് യുവാവിന് ദാരുണാന്ത്യം

    Stray Dog | തൃശ്ശൂരിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

    തൃശ്ശൂർ: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശ്ശൂർ കണ്ടണശ്ശേരി സ്വദേശി ഷീല(52) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം ഇവർ ചികിത്സ തേടിയിരുന്നു. പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തിരുന്നു.

    കുത്തിവയ്പ് എടുത്ത ശേഷം വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ചു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

    ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇവർ രാത്രി സഹോദരിയുടെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. ഇവിടുന്ന് മടങ്ങിവരുന്നതിനിടയിലാണ് തെരുവുനായയുടെ കടിയേറ്റത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം പേവിഷബാധയാണോ എന്ന കാര്യത്തിൽ ആശുപത്രി അധികൃതർ സ്ഥിരീകരണം നടത്തിയിട്ടില്ല.

    പോസ്റ്റ്മോർട്ടം നടപടിയുൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ പേവിഷബാധയേറ്റ് മരിച്ചതാണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ സാദിക്കൂവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
    Published by:Jayesh Krishnan
    First published: