വട്ടിയൂർകാവിൽ യുഡിഎഫിനും ബിജെപിക്കും ഭീഷണിയായി അപരന്മാർ; നാമനിർദേശ പത്രിക സമർപ്പിച്ചത് 10 അപരന്മാർ

വട്ടിയൂർക്കാവിൽ മൂന്ന് പ്രധാന സ്ഥാനാർഥികൾക്ക് പുറമേ ആറുപേർ കൂടി മത്സരരംഗത്ത് ഉണ്ടാകാനാണ് സാധ്യത

news18india
Updated: October 1, 2019, 5:38 PM IST
വട്ടിയൂർകാവിൽ യുഡിഎഫിനും ബിജെപിക്കും ഭീഷണിയായി അപരന്മാർ; നാമനിർദേശ പത്രിക സമർപ്പിച്ചത് 10 അപരന്മാർ
Election Cartoon
  • Share this:
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് തലവേദനയായി അപരന്മാർ. വട്ടിയൂർകാവിൽ യുഡിഎഫിനും ബിജെപിക്കും ഭീഷണിയായാണ് അപരന്മാർ പത്രിക സമർപ്പിച്ചത്. ഇതോടെ വാശിയേറിയ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവിൽ മൂന്ന് പ്രധാന സ്ഥാനാർഥികൾക്ക് പുറമേ ആറുപേർ കൂടി മത്സരരംഗത്ത് ഉണ്ടാകാനാണ് സാധ്യത.

യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറിന് അപരനായി ആർ മോഹനകുമാർ ഉണ്ട്. ബിജെപി സ്ഥാനാർഥി എസ്.സുരേഷിന് എസ് എസ് സുരേഷാണ് അപരൻ. എൽഡിഎഫിലെ ഡമ്മി സ്ഥാനാർഥി ഉൾപ്പെടെ 10 പേരാണ് നാമനിർദ്ദേശപത്രിക നൽകിയത്

Also read: ലാവലിൻ ഇന്ന് സുപ്രീംകോടതിയിൽ; പ്രതിപട്ടികയിലുള്ള എല്ലാവരെയും വിചാരണ ചെയ്യണമെന്ന് സി.ബി.ഐ

എറണാകുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്കും യുഡിഎഫ് സ്ഥാനാർഥിക്കും എതിരെ അപരന്മാർ രംഗത്തുണ്ട്. എൽഡിഎഫ് സ്വതന്ത്രൻ മനു റോയിക്കെതിരെ കെഎം മനുവും യുഡിഎഫ് സ്ഥാനാർഥി ടിജെ വിനോദിനെതിരെ എപി വിനോദും മത്സരരംഗത്തുണ്ട്.

പത്രികകളുടെ സൂഷ്മ പരിശോധന ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിക്കും. നാമനിർദേശ പത്രിക പിൻവലിക്കാവുന്ന അവസാന തീയതി ഒക്ടോബർ മൂന്നിനാണ്. നാലാം തീയതി സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും.
First published: October 1, 2019, 7:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading