നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹര്‍ത്താല്‍ ദിനത്തില്‍ കുരുതിക്കളമായി റോഡ്; ഏഴ് അപകടങ്ങളിലായി പത്ത് മരണം

  ഹര്‍ത്താല്‍ ദിനത്തില്‍ കുരുതിക്കളമായി റോഡ്; ഏഴ് അപകടങ്ങളിലായി പത്ത് മരണം

  കോട്ടയത്ത് രണ്ടിടങ്ങളിലായി മൂന്നുപേരും മലപ്പുറത്ത് നാല് അപകടങ്ങളിലായി അഞ്ചുപേരും മരിച്ചു

  Accident

  Accident

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിനമായ ഇന്ന് ഏഴു അപകടങ്ങളിലായി പത്ത് പേര്‍ മരിച്ചു. കോട്ടയം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് വാഹനാപകടങ്ങളുണ്ടായത്. കോട്ടയത്ത് രണ്ടിടങ്ങളിലായി മൂന്നുപേരും മലപ്പുറത്ത് നാല് അപകടങ്ങളിലായി അഞ്ചുപേരും മരിച്ചു. അപകടങ്ങളിലായി ഏഴു പേര്‍ക്ക് പരിക്കേറ്റു.

   പൊന്നാനി-ചാവക്കാട് ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ പൊന്നാനി കടവനാട് സ്വദേശികളായ രാധാഭായ്(60), സുഷ(32) എന്നിവരാണ് മരിച്ചത്. ഗുരുവായൂരില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്നു അപകടം.

   വണ്ടൂരില്‍ പിന്നോട്ട് എടുത്ത ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച് തിരുവാലിയിലെ കെഎസ്ഇബി ലൈന്‍മാന്‍ മേലേകോഴിപ്പറമ്പ് എളേടത്തുപടിയില്‍ ഹരദാസാനാണ് മരിച്ചത്. പൊന്നാനി പുഴമ്പ്രത്ത് മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പൊന്നാനി എന്‍സിവി ചാനല്‍ വാര്‍ത്താ അവതാരകന്‍ വിക്രമന്‍ (44) ആണ് മരിച്ചത്. മറ്റു രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

   Also Read-മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

   കോട്ടക്കല്‍ കോഴിച്ചെനയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ച് മുന്നിയൂര്‍ സ്വദേശി റഷീദിന്റെ ഒരു മാസം പ്രായമുള്ള മകള്‍ ആയിഷ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

   കോട്ടയം മണിമലയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. മണിമല ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ രാവിലെ ആറ് മണിക്കാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന വാഴൂര്‍ സ്വദേശികളായ രേഷ്മ (30) ഷാരോണ്‍ (18) എന്നിവരാണ് മരിച്ചത്. നിര്‍മാണം പുരോഗമിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് കയറുകയായിരുന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമാണ്.

   Also Read-കോട്ടയത്ത് ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി; രണ്ട് പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

   കോട്ടയം വൈക്കത്ത് ഉണ്ടായ മറ്റൊരു അപകടത്തില്‍ ആംബുലന്‍സ് മറിഞ്ഞ് ഒരാള്‍ മരിച്ചു. പൊതി മേഴ്‌സി ആശുപത്രിയിലെ ജീവനക്കാരി സനജ ആണ് മരിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുമായി പൊതിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

   Also Read-ACCIDENT| കോട്ടയം വൈക്കത്ത് ആംബുലൻസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

   തൃശൂര്‍ വില്ലടം പുതിയപാലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ ദിലീപ്, ചേലക്കര സ്വദേശി കോട്ടയില്‍ അഷ്‌കര്‍ എന്നിവര്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
   Published by:Jayesh Krishnan
   First published:
   )}