• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

INFO: മഴക്കാല ഡ്രൈവിംഗിൽ അറിയാൻ 10 കാര്യങ്ങൾ

മഴക്കാലത്ത് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ഡ്രൈവിംഗില്‍ ജാഗ്രത പുലര്‍ത്തുക മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം.

news18
Updated: July 22, 2019, 9:38 AM IST
INFO: മഴക്കാല ഡ്രൈവിംഗിൽ അറിയാൻ 10 കാര്യങ്ങൾ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 22, 2019, 9:38 AM IST IST
  • Share this:
മഴക്കാലത്ത് വാഹനാപകടങ്ങൾ പതിവാണ്. വാഹനാപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവ് ചെയ്യുമ്പോൾ ഒന്നു ശ്രദ്ധിച്ചാൽ മതിയാകും. മഴക്കാല ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങളിതാ....

*മഴക്കാലമാകുന്നതോടെ നമ്മുടെ റോഡുകളില്‍ കുണ്ടും കുഴിയും കൂടുതലാകും. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.

*മഴക്കാലത്ത് പൊടുന്നനെ ബ്രേക്കിടുന്നത് ഒഴിവാക്കാനായി വേഗത ക്രമപ്പെടുത്തി വാഹനം ഓടിക്കുക.

*മഴയെത്തുടര്‍ന്ന് നഗരങ്ങളില്‍ ട്രാഫിക് ബ്ലോക് പതിവാണ്. മരം വീണും വെള്ളക്കെട്ടുണ്ടായുമൊക്കെ യാത്ര തടസപ്പെടാറുണ്ട്. കഴിയുന്നതും നേരത്തെ ഇറങ്ങി സാവധാനം ഡ്രൈവ് ചെയ്യുക.

also read: പാർട്ടിക്കാർക്ക് വിഷമമുണ്ടാകാം; പ്രസിഡണ്ടിന്റെ വാക്കാണ് വലുത്; കാറു വേണ്ടന്ന് രമ്യ ഹരിദാസ്

*ടയറുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുക. റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം മൂലം ബ്രേക്ക് ചവിട്ടുമ്പോള്‍ വാഹനം പാളിപ്പോകാൻ ഇടയാകുന്നു. മൊട്ടയായ ടയറുകള്‍ വാഹനത്തിന്റെ ഗ്രിപ്പ് കുറച്ച് അപകടത്തിന് കാരണമാകുന്നു.ടയറിലെ പ്രഷര്‍ കൃത്യമായിരിക്കാനും ശ്രദ്ധിക്കുക.*വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക. വേനല്‍ക്കാലത്തെ ചൂട് കാരണം റബര്‍ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം.

*വെള്ളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ചേര്‍ന്ന് നനഞ്ഞുകിടക്കുന്ന റോഡുകളില്‍ വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കുന്നു. വേഗത കുറച്ച് വാഹനമോടിച്ചാല്‍ ഈ സാഹചര്യത്തില്‍ അപകടം പരമാവധി കുറയ്ക്കാനാകും. അമിത വേഗത്തില്‍ പോകുന്ന വാഹനം പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നാല്‍ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

*വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. എത്രത്തോളം ആഴമുണ്ടെന്ന് അറിയാന്‍ കഴിഞ്ഞേക്കില്ല. എന്‍ജിനിലും ബ്രേക്ക് പാഡുകളിലുമൊക്കെ വെള്ളം കയറിയാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കും. വെള്ളക്കെട്ടിലൂടെ വണ്ടിയെടുക്കേണ്ട സാഹചര്യം വരികയാണെങ്കിൽ വേഗത കുറച്ച് പോയാൽ അപകടങ്ങൾ ഒഴിവാക്കാം.

*മുന്നിലേക്കുള്ള കാഴ്ച തടസപ്പെടുത്തുന്ന അതിശക്തമായ മഴയത്ത് കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം.

*മഴയുള്ളപ്പോള്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍ തെളിച്ചാല്‍ എതിരേ വരുന്ന ഡ്രൈവര്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയാനാകും.

*ഹൈബീം ഉപയോഗിക്കുന്നത് കുറയ്ക്കുക.

(വിവരങ്ങൾക്ക് കടപ്പാട് കേരള പൊലീസ് )
First published: July 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍