നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സാറെ... എന്റെ പന്ത് ആരോ മോഷ്ടിച്ചു'; പത്ത് വയസുകാരന്‍റെ പരാതിക്ക് പരിഹാരം കണ്ട് പൊലീസ്

  'സാറെ... എന്റെ പന്ത് ആരോ മോഷ്ടിച്ചു'; പത്ത് വയസുകാരന്‍റെ പരാതിക്ക് പരിഹാരം കണ്ട് പൊലീസ്

  കുട്ടിയുടെ പരാതിയിൽ പൊലീസ് പന്ത് കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു

  athul police

  athul police

  • Share this:
   തൃശൂര്‍: 'ഹലോ... പൊലീസ് സ്റ്റേഷൻ അല്ലേ. സാറെ എന്‍റെ ഫുട്ബോൾ ആരോ മോഷ്ടിച്ചു. ഒന്ന് കണ്ടുപിടിച്ച് തരണം'. കോടത്തൂരില്‍ നിന്നുള്ള പത്ത് വയസുകാരന്‍ അതുലിന്റെ പരാതി കേട്ട പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ആദ്യം തമാശയായി കരുതി. പിന്നെ കുട്ടിയുടെ വിഷമം കേട്ട പൊലീസുകാര്‍ ഒരു പുതിയ ബോള്‍ വാങ്ങിത്തരാമെന്ന് അതുലിനോട് പറഞ്ഞു.

   എന്നാല്‍ തനിക്ക് പുതിയ പന്ത് വേണ്ടെന്നും പഴയ പന്ത് വീട്ടില്‍ നിന്ന് ആരോ മോഷ്ടിച്ചതാണെന്നും ആ പന്ത് തന്നെ കണ്ടെത്തിത്തന്നാല്‍ മതിയെന്നുമായിരുന്നു കുട്ടിയുടെ വാശി. അവസാനം പത്ത് വയസുകാരന്‍റെ വാശിക്ക് വഴങ്ങി മോഷ്ടിക്കപ്പെട്ട പന്തുതന്നെ അന്വേഷിക്കാൻ പൊലീസുകാര്‍ മുന്നിട്ടിറങ്ങി.

   ആരോടോ വിളിച്ച് പരാതി പറയുന്ന കേട്ട അതുലിന്റെ അമ്മയും പുതിയ പന്ത് വാങ്ങി തരാമെന്ന് വാക്ക് നൽകി. ഈ വാഗ്ദാനവും അതുൽ നിരസിച്ചു. എന്നാൽ പൊലീസ് വീട്ടുമുറ്റത്ത് എത്തിയപ്പോഴാണ് അതുലിന്റെ അമ്മ പ്രിയക്ക് വിഷയത്തിന്റെ ഗൗരവം മനസിലായത്. ഏറെ നാളായി അതുലും കൂട്ടരും കളിച്ചു കൊണ്ടിരുന്ന പന്ത് ഈ മാസം ഒന്നിനു മുറ്റത്തു നിന്നു കാണാതാവുകയായിരുന്നു എന്ന് പൊലീസിനോട് അമ്മ പറഞ്ഞു.

   Also read: സുരേഷ് ഗോപി സിനിമയിൽനിന്ന് അപ്രത്യക്ഷനായതിന് പിന്നിൽ എന്ത്? തിരികെക്കൊണ്ടുവരാൻ മുൻകൈയെടുത്ത ദുൽഖറിനെ അഭിനന്ദിച്ച് ശ്രീകുമാരൻ തമ്പി

   പന്ത് അന്വേഷിക്കാനെത്തിയ പൊലീസിന് അതുലും അമ്മയും ചില സൂചനകളും നല്‍കി. പന്തു പോയതുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ നിന്നും ചില വിവരങ്ങൾ ലഭിച്ചു. പൊലീസിന്റെ ഊർജിതമായ അന്വേഷണത്തിന് ഒടുവിൽ വീടിനടുത്ത് ഫുട്ബോള്‍ മത്സരത്തിനെത്തിയ കുട്ടികളാണ് പന്ത് എടുത്തതെന്ന് മനസ്സിലായി. പൊലീസ് പന്ത് കണ്ടെത്തി അതുലിനെ തിരിച്ചേല്‍പ്പിച്ചതോടെ പൊലീസും ഹാപ്പി അതുലും ഹാപ്പി.
   Published by:user_49
   First published:
   )}