കണ്ണൂരിനെ (Kannur) ചെങ്കടലാക്കി സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് (CPM Party Congress) സമാപനമായി. വൈകുന്നേരം നായനാര്‍ അക്കാദമിയില്‍നിന്ന് ജവഹര്‍ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വളന്റിയർ മാര്‍ച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. രണ്ടായിരം വളന്റിയർമാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ തുറന്ന വാഹനത്തില്‍ റെഡ് വളന്റിയര്‍ മാര്‍ച്ചിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. സമാപനസമ്മേളനത്തിന്റെ ഭാഗമാകാന്‍ ആയിരങ്ങളാണ് നഗരത്തിലേക്ക് എത്തിയത്.
Also Read-
KV Thomas| സെമിനാറിൽ പങ്കെടുക്കരുതെന്ന് സുധാകരൻ ഭീഷണിപ്പെടുത്തി; അതുകൊണ്ടാണ് പോയത്: കെവി തോമസ്മുദ്രാവാക്യവും വിപ്ലവ ഗാനങ്ങളുമായുള്ള പ്രവർത്തകരുടെ ആവേശം നഗരവീഥികളെ ആവേശക്കടലാക്കി. ഞായർ രാവിലെ മുതൽ നഗരം ജനനിബിഡമായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ പൊതുസമ്മേളന വേദിയായ എ കെ ജി നഗർ ജനസാഗരമായി. ആയിരങ്ങൾക്ക് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാനാവാതെ പുറത്ത് നിൽക്കണ്ടി വന്നു.
Also Read-
MC Josephine| അവസാനനിമിഷവും പാർട്ടി പ്രവർത്തകർക്കിടയില്‍; കേന്ദ്ര കമ്മിറ്റിവരെ സംഘടനാ രംഗത്ത് നിറഞ്ഞുനിന്ന പെൺപോരാളിപാർട്ടി കോൺഗ്രസ് നടന്ന ബർണശേരി ഇ കെ നായനാർ അക്കാദമിയിൽ നിന്ന് പൊതുസമ്മേളന വേദിയായ ജവഹർ സ്‌റ്റേഡിയത്തിലെ എകെജി നഗറിലേക്ക് മുന്നേറിയ റെഡ് വളന്റിയർ മാർച്ച് വീക്ഷിക്കാനും അഭിവാദ്യം അർപ്പിക്കാനും പാതയോരത്ത് തടിച്ച് കൂടിയത് പതിനായിരങ്ങളായിരുന്നു. റെഡ് വളണ്ടിയർമാർച്ച് വീക്ഷിക്കാനും തുറന്ന വാഹനത്തിലെത്തിയ നേതാക്കൾക്ക് അഭിവാദ്യമർപ്പിക്കാനും ആയിരങ്ങളാണ് കത്തുന്ന വെയിലിനെ കൂസാതെ പാതയോരത്ത് കാത്തുനിന്നത്.
Also Read-
MC Josephine | എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കല്‍ കോളജിന് വിട്ടുനല്കുംദേശീയ തലത്തില്‍ പാര്‍ട്ടി പ്രതിസന്ധി നേരിടുകയാണെന്ന് അംഗീകരിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമെന്ന നിലയ്ക്ക് കേരളം തന്നെയായിരുന്നു പ്രധാന ചര്‍ച്ച. അഞ്ച് ദിവസത്തെ പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയാക്കുമ്പോള്‍ ദേശീയ നിരയിലേക്ക് കൂടുതല്‍ മലയാളി സാന്നിധ്യം ഉറപ്പാക്കാനും കഴിഞ്ഞൂ.
കെ വി തോമസിന്റെ വരവോടെ വിവാദങ്ങള്‍ ആളിക്കത്തിച്ചുകൊണ്ടായിരുന്നു 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തുടക്കം. കെപിസിസി വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസ് ഒടുവില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താകലിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. ചരിത്രത്തിലാദ്യമായി ഒരു ദളിത് വിഭാഗത്തില്‍ പെട്ടയാളെ പോളിറ്റ്ബ്യൂറോയില്‍ എത്തിച്ചും മൂന്നാം തവണയും യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തും പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രം തീര്‍ത്തപ്പോള്‍ കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈനിന്റെ അപ്രതീക്ഷിത മരണം സമ്മേളനത്തിന്റെ സങ്കട കാഴ്ചയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.