തിരുവനന്തപുരം വെള്ളായണി ദേവീ ക്ഷേത്രത്തിൽ ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും പോലീസും തമ്മിൽ വാക്ക് തർക്കം. പോലീസ് എയ്ഡ് പോസ്റ്റ് ക്ഷേത്രം ഭാരവാഹികൾ പൊളിച്ചുമാറ്റി.എയ്ഡ് പോസ്റ്റിന് കാവി അലങ്കാരം നൽകിയതിനെത്തുടർന്ന് പോലീസുകാർ ഇത് ഉപയോഗിക്കാൻ വിസമ്മതിച്ചിരുന്നു. കാളിയൂട്ട് മഹോത്സവത്തോട് അനുന്ധിച്ചുള്ള ക്ഷേത്രത്തിലെ അലങ്കാരങ്ങളില്‍ ഒരു നിറത്തിലുള്ള കൊടി മാത്രം അനുവദിക്കാനാവില്ലെന്നും രാഷ്ട്രീയ നിക്ഷ്പക്ഷത പുലർത്തുന്നതരത്തിൽ അലങ്കാരങ്ങൾ വേണമെന്നും കാട്ടി പോലീസ് സര്‍ക്കുലര്‍ ഇറക്കിയത് വിവാദമായിരുന്നു.
എന്നാൽ കാവി കൊടി വിലക്കുന്നത് ലക്ഷ്യമിട്ടുള്ള ബോധപൂർവ്വ നീക്കമാണ് നടക്കുന്നതെന്നാണ് ബിജെപിയുടേയും ആർഎസ്എസിന്റെയും ആരോപണം. സ്ഥലത്ത് രാഷ്ട്രീയസംഘർഷം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരം നിർദ്ദേശം നൽകിയതെന്ന് പോലീസും വിശദീകരിക്കുന്നു. ഹിന്ദു ആചാരങ്ങൾ തകർക്കാനുളള ബോധപൂർവ്വ ശ്രമമാണിതെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.