നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് സംഘം; കോതമംഗലം പള്ളിയിൽ സംഘർഷാവസ്ഥ

  പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് സംഘം; കോതമംഗലം പള്ളിയിൽ സംഘർഷാവസ്ഥ

  പ്രതിഷേധക്കാർ പിരിഞ്ഞു പോയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് മൂവാറ്റുപുഴ ആർ.ഡി.ഒയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  Youtube Video
  • Share this:
   കോതമംഗലം:  തർക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമാ ചെറിയ പളളിയിൽ സംഘർഷാവസ്ഥ. പള്ളിയിൽ  പ്രവേശിക്കാൻ ഓർത്തഡോക്‌സ് റമ്പാന്റെ നേതൃത്വത്തിലുള്ള  വൈദികരുടെയും വിശ്വാസികളുടെയും സംഘം എത്തിയിരുന്നു. ഇതിനെതരെ യാക്കോബായ വിഭാഗത്തിൽപ്പെട്ടവരും രംഗത്തെത്തി. ഇതോട സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

   സുപ്രീം കോടതി ഉത്തരവനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ സംരക്ഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് ഇന്നലെ തോമസ് പോൾ റമ്പാൻ കത്ത് നൽകിയിരുന്നു. എന്നാൽ റമ്പാൻ എത്തുന്നതിന് മുന്നോടിയായി പള്ളിയുടെ മൂന്ന് കവാടങ്ങളിലും പ്രതിഷേധവുമായി  യാക്കോബായ വിശ്വാസികൾ അണിനിരന്നു. ഡി.ജി.പി ആവശ്യപ്പെട്ടാൽ മാത്രമേ തിരിച്ചു പോകൂവെന്ന  നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. പ്രതിഷേധക്കാർ പിരിഞ്ഞു പോയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് മൂവാറ്റുപുഴ ആർ.ഡി.ഒയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.   Also Read വാളയാർ കേസിൽ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി; പീഡകര്‍ക്കെതിരെ ഒരു ചുക്കും ചെയ്തില്ലെന്ന് ഷാഫി പറമ്പിൽ

   First published:
   )}