നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വീണ്ടും പുകഞ്ഞ് ലക്ഷദ്വീപ്, കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങൾ പൊളിച്ചു നീക്കി

  വീണ്ടും പുകഞ്ഞ് ലക്ഷദ്വീപ്, കവരത്തി പഞ്ചായത്തിന്റെ കെട്ടിടങ്ങൾ പൊളിച്ചു നീക്കി

  കളക്ടർ എസ്. അസ്കർ അലിയുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. വൻ പോലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു

  ലക്ഷദ്വീപ്

  ലക്ഷദ്വീപ്

  • Share this:
  കൊച്ചി: ഒരിടവേളയ്ക്ക് ശേഷം ലക്ഷദീപ് വീണ്ടും പുകയുന്നു. അഡ്മിനിസ്ട്രേറ്ററുമായി 'സേവ് ലക്ഷദ്വീപ് ഫോറം' ഭാരവാഹികൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ലക്ഷദ്വീപിൽ നടപടികൾ തുടങ്ങി. കവരത്തി പഞ്ചായത്തിൻറെ കെട്ടിടങ്ങൾ ഭരണകൂടം കഴിഞ്ഞ രാത്രി പൊളിച്ചു നീക്കി. പഞ്ചായത്ത് പദ്ധതി പ്രകാരം ആരംഭിക്കുന്ന മെക്കാനിക്കൽ വർക്ഷോപ്പ്, മത്സ്യബന്ധന ബോട്ടുകളുടെ എൻജിൻ സർവീസ് കേന്ദ്രം, കരകൗശല നിർമ്മാണ പരിശീലന കേന്ദ്രം എന്നിവയുടെ കെട്ടിടങ്ങളാണ്  ഇന്നലെ രാത്രി പൊളിച്ചു നീക്കിയത്.

  കളക്ടർ എസ്. അസ്കർ അലിയുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. വൻ പോലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷം  പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതികൾ കൊണ്ടുവന്നത്.  ഇതിൽ കെട്ടിട നിർമ്മാണത്തിനായി ഇതിനകം 35 ലക്ഷം രൂപയോളം ചെലവാക്കി കഴിഞ്ഞിരുന്നു. കെട്ടിടങ്ങളുടെ നിർമ്മാണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയായിരുന്നു. അതിനിടെയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇത് പൊളിച്ചു നീക്കിയത്.

  അഡ്മിനിസ്ട്രേറ്ററും പഞ്ചായത്തുകളുമായി ഉണ്ടായിരുന്ന ഒളിയുദ്ധമാണ് ഇതോടെ മറനീക്കി പുറത്തു വരുന്നത്. ഒരു തുറന്ന യുദ്ധത്തിലേക്കാണ് ലക്ഷദീപിലെ കാര്യങ്ങൾ നീങ്ങുന്നത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് കവരത്തി ദ്വീപ് പഞ്ചായത്ത് പ്രസിഡൻറ് ആരോപിക്കുന്നു.  സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വാടകയ്ക്ക് എടുത്തായിരുന്നു പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. പൊതുസ്ഥലത്തല്ല നിർമ്മാണം എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ഈ നടപടി ധിക്കാരവും കടന്നുകയറ്റവുമാണ്.

  പഞ്ചായത്തിൻറെ പ്രവർത്തനങ്ങളെ  ഇല്ലാതാക്കന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നും ഇവർ പറയുന്നു. തികച്ചും ജനാധിപത്യപരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം ഏകാധിപത്യ രീതിയിലാണ് ലക്ഷദ്വീപിലെ കാര്യങ്ങൾ പോകുന്നതെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ  നിയമപരമായ നീക്കം നടത്താനാണ് ലക്ഷ്യമിടുന്നത്.

  ലക്ഷദ്വീപിൽ കഴിഞ്ഞ ദിവസം എത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ 'സേവ് ലക്ഷദ്വീപ് ഫോറം' നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നിയമ പരിഷ്ക്കരങ്ങളിലെ ജനങ്ങളുടെ എതിർപ്പും ബുദ്ധിമുട്ടുകളും അഡ്മിനിസ്ട്രേറ്ററെ എസ്.എൽ.എഫ്. നേതാക്കൾ അറിയിച്ചു. ദ്വീപിൽ സമരം ആരംഭിച്ച ശേഷം ഇതാദ്യമായിരുന്നു പ്രഫുൽ പട്ടേൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിക്കുന്നത്. സമരങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടയിലും തൻറെ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന സൂചനയാണ് അന്നും അഡ്മിനിസ്ട്രേറ്റർ നൽകിയത്.

  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയ്ക്കിരിക്കുന്ന വിഷയങ്ങളിൽ താനുമായി ഒരു ചർച്ചയക്കും സാധ്യതയില്ല എന്നായിരുന്നു അന്നത്തെ മറുപടി. അതുകൊണ്ടുതന്നെ നിവാസികളുടെ പ്രതിഷേധങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾക്ക് ഒരു സാധ്യതയും ഇല്ല എന്ന സൂചനയാണ് അഡ്മിനിസ്ട്രേറ്റർ നൽകിയതും. ഇതിനു പിന്നാലെയാണ് ഇപ്പോൾ നടപടികളുമായി ഭരണകൂടം മുന്നോട്ടു വരുന്നത്.

  Summary: Tension brews in Lakshadweep after buildings owned by Kavaratti panchayat got demolished
  Published by:user_57
  First published:
  )}