നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട്ട് ഡിസിസി ഓഫീസിനുനേരെയും ആക്രമണം; കൊടിമരം തകർത്തു

  പാലക്കാട്ട് ഡിസിസി ഓഫീസിനുനേരെയും ആക്രമണം; കൊടിമരം തകർത്തു

  ഇന്നലെ രാത്രിയോടെയാണ് എം.ബി രാജേഷിന്റെ ഷൊര്‍ണൂര്‍ കയിലിയാട് വീടിന് നേരെ പടക്കമെറിഞ്ഞത്

  representative image

  representative image

  • News18
  • Last Updated :
  • Share this:
   പാലക്കാട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് അക്രമം. എംബി രാജേഷിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായതിന്റെ തുടർച്ചയായി പാലക്കാട് ഡിസിസി ഓഫീസിന് നേരെയും രാത്രിയിൽ ആക്രമണം. കൊടിമരം തകർത്തു. സ്ഥലത്ത് പൊലീസ് കാവൽ തുടരുന്നുണ്ട്.

   ഇന്നലെ രാത്രിയോടെയാണ് എം.ബി രാജേഷിന്റെ ഷൊര്‍ണൂര്‍ കയിലിയാട് വീടിന് നേരെ പടക്കമെറിഞ്ഞത്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

   എംബി രാജേഷിന്റെ ഷൊര്‍ണൂരിലെ വീടിന് നേരെ പടക്കമേറ്

   കോണ്‍ഗ്രസിലെ വി കെ ശ്രീകണ്ഠന്‍ 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എംബി രാജേഷിനെ പരാജയപ്പെടുത്തിയത്. ഇത് മൂന്നാം തവണയായിരുന്നു രാജേഷ് പാലക്കാട് നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ആദ്യ രണ്ടു തവണയും ജയം രാജേഷിനൊപ്പമായിരുന്നു.
   First published:
   )}