HOME » NEWS » Kerala » TENSION IN KOZHIKODE PERAMBRA AFTER BOMB ATTACK AGAINST MUSLIM LEAGUE OFFICE AS TV

കോഴിക്കോട് പേരാമ്പ്രയിൽ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

സംഭവത്തിൽ പ്രതിഷേധിച്ച് വിളയാട്ടുകണ്ടിയിൽ ലീഗ് പ്രവർത്തകർ പ്രകടനം നടത്തി.

News18 Malayalam | news18-malayalam
Updated: January 20, 2021, 8:30 AM IST
കോഴിക്കോട് പേരാമ്പ്രയിൽ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്; പ്രദേശത്ത് സംഘർഷാവസ്ഥ
സംഭവത്തിൽ പ്രതിഷേധിച്ച് വിളയാട്ടുകണ്ടിയിൽ ലീഗ് പ്രവർത്തകർ പ്രകടനം നടത്തി.
  • Share this:
കോഴിക്കോട്: കിഴക്കൻ പേരാമ്പ്രയിൽ ലീഗ് ഓഫീസിന് നേരെ ബോബേറ്. ഇന്ന് പുലർച്ചെ 2.15 നായിരുന്ന സംഭവം. ശബ്ദo കേട്ട് നാട്ടുകാർ ഓടികൂടുകയായിരുന്നു. പെരുവണ്ണാമുഴി പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു.

Also Read-KT Jaleel| അധ്യാപനത്തിലേക്ക് മടങ്ങാൻ കെ.ടി. ജലീൽ; മത്സരിക്കാൻ നിർദേശിക്കുമോ പാർട്ടി? തവനൂരിലെ സസ്പെൻസ്

രണ്ട് ബൈക്കുകളിലെത്തിയവരാണ് ബോംബെറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്. കഴിഞ്ഞ ഏതാനും മാസം മുമ്പ് പ്രദേശത്തെ കനാലിനടുത്ത് ബോബ് പൊട്ടുകയും മറ്റൊന്ന് സമീപത്തനിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ആരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.



തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും സമീപ പ്രദേശമായ പന്തിരിക്കരയിൽ വീടുകൾക്ക് നേരെ വ്യാപക ബോബേറ് ഉണ്ടായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിളയാട്ടുകണ്ടിയിൽ ലീഗ് പ്രവർത്തകർ പ്രകടനം നടത്തി.
Published by: Asha Sulfiker
First published: January 20, 2021, 8:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories