HOME /NEWS /Kerala / Abhimanyu Murder | അഭിമന്യു കേസിലെ പത്താം പ്രതി കോടതിയിൽ കീഴടങ്ങി; സംഭവത്തിന് 23 മാസത്തിന് ശേഷം

Abhimanyu Murder | അഭിമന്യു കേസിലെ പത്താം പ്രതി കോടതിയിൽ കീഴടങ്ങി; സംഭവത്തിന് 23 മാസത്തിന് ശേഷം

news18

news18

കേസിലെ പത്താം പ്രതിയായ സഹൽ ആണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ കീഴടങ്ങിയത്.

  • Share this:

    കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി കോടതിയിൽ കീഴടങ്ങി. മേക്കാട്ട് സഹൽ(22) ആണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. അഭിമന്യുവിനെ കൊലപ്പെടുത്തി രണ്ട് വർഷം പൂർത്തിയാകാനിരിക്കേയാണ് പ്രധാന പ്രതി കോടതിയിൽ കീഴടങ്ങുന്നത്.

    അഭിമന്യുവിനെ കുത്തിയത് സഹൽ ആണെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. നേരത്തേ, കേസിലെ മുഖ്യപ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) കോടതിയിൽ കീഴടങ്ങിയിരുന്നു.

    You may also like:'ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖന്‍റെ 10 മുട്ടകൾ വീട്ടിൽകൊണ്ടുവന്ന് വിരിയിച്ചു'; പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്താനായില്ല

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    [NEWS]'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]

    കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രധാന പ്രതിയുടെ കീഴടങ്ങൽ. സഹലിനായി രണ്ട് വർഷമായി പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കോടതിയിലെത്തി കീഴടങ്ങിയത്.

    2018 ജൂലൈ 2ന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിന്റെ പിൻവശത്തുള്ള റോഡിൽ അഭിമന്യുവിനെ കുത്തി വീഴ‌്ത്തിയത‌്. അഭിമന്യുവിനൊപ്പം സുഹൃത്ത് അർജുനും കുത്തേറ്റിരുന്നു. അര്‍ജുനെ കുത്തിയത് ഷഹീമാണ് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

    കോളേജിലെ ‘വർഗീയത തുലയട്ടെ’ എന്ന ചുമരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വയറിന് കുത്തേറ്റ അഭിമന്യുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കുകളോടെ രക്ഷപെട്ട അര്‍ജുന്‍ ചികിത്സയിലായിരുന്നു.

    First published:

    Tags: Abhimanyu, Abhimanyu Maharajas, Abhimanyu murder case, Abhimanyu vattavada