ബത്തേരി: ബത്തേരി നമ്പിക്കൊല്ലി പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. നൂല്‍പ്പുഴ നെന്മേനിക്കുന്ന് കോട്ടൂര്‍ അടക്കാമാങ്ങ കോളനിയിലെ ചന്ദ്രന്റെ മകന് ആകാശ് (15) ആണ് മരിച്ചത്. നീന്തിക്കുളിക്കുന്നതിനിടെ ആകാശ് മുങ്ങിതാഴുകയായിരുന്നു. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.
Also Read-കോട്ടയം മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ ഹൈദരാബാദ് സ്വദേശി മുങ്ങിമരിച്ചു
കല്ലൂര്‍ പുഴക്ക് കുറുകെ മണ്ണൂര്‍ക്കുന്നില്‍ നിര്‍മിച്ച ചെക്ഡാമില്‍ അഞ്ചു പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുന്നതിനിടെയാണ് സംഭവം. അപകടം മനസിലാക്കിയ ഉടനെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ ആകാശിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഡാമിലെ ചെളിയില്‍ കുടുങ്ങിയതിനാല്‍ പുറത്തെത്തിക്കാനായില്ലെന്ന് പറയുന്നു. പിന്നീട് ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.