• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് 19 | കാസർഗോഡ് രോഗം സ്ഥിരീകരിച്ചവരിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും; സഹപാഠികളും നിരീക്ഷണത്തിൽ കഴിയണം

കോവിഡ് 19 | കാസർഗോഡ് രോഗം സ്ഥിരീകരിച്ചവരിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും; സഹപാഠികളും നിരീക്ഷണത്തിൽ കഴിയണം

കുട്ടി പരീക്ഷ എഴുതിയ പത്ത് എ ക്ലാസിൽ (റൂം നമ്പർ 2) 20 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഈ വിദ്യാർഥികളും നിരീക്ഷണത്തിൽ കഴിയണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.

covid19

covid19

  • Last Updated :
  • Share this:
    കാസർഗോഡ്: ജില്ലയിൽ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനിയും. അലാമിപ്പള്ളി സ്വദേശിയായ പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കുട്ടിയുടെ പിതാവ് മാർച്ച് 17 ന് യുഎഇയില്‍ നിന്നെത്തിയിരുന്നു. നേരത്തെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച ഇയാളുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടികയിൽ ഉള്‍പ്പെട്ട മകൾക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.

    കാഞ്ഞങ്ങാട്ട് ദുർഗാ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയുടെ പരീക്ഷ ഇക്കഴിഞ്ഞ മാർച്ച് 19നാണ് കഴിഞ്ഞത്. കുട്ടി പരീക്ഷ എഴുതിയ പത്ത് എ ക്ലാസിൽ (റൂം നമ്പർ 2) 20 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഈ വിദ്യാർഥികളും നിരീക്ഷണത്തിൽ കഴിയണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
    You may also like:
    'പൊതു സ്ഥലത്ത് തുമ്മി വൈറസ് പരത്തു': പ്രകോപനപരമായ എഫ്ബി പോസ്റ്റ്; ടെക്കി കസ്റ്റഡിയിൽ
    [NEWS]
    COVID 19| 'പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്': മോഹൻലാൽ [NEWS]കേരളത്തിലെ കോവിഡ് രോഗികളുടെ പകുതിയിലേറെയും ഒറ്റജില്ലയിൽ നിന്ന്: 81 കാസര്‍ഗോഡുകാർ പട്ടികയിൽ [NEWS]

    കഴിഞ്ഞ ദിവസം 34 പേർക്കാണ് കാസർഗോഡ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 81 ആയി.



    Published by:Asha Sulfiker
    First published: