പ്രതിഷേധം:KSRTC പിരിച്ചുവിട്ട വനിതാ M പാനൽ ജീവനക്കാർ സെക്രട്ടേറിയറ്റ് നടയിൽ പൊങ്കാലയിട്ടു
പ്രതിഷേധം:KSRTC പിരിച്ചുവിട്ട വനിതാ M പാനൽ ജീവനക്കാർ സെക്രട്ടേറിയറ്റ് നടയിൽ പൊങ്കാലയിട്ടു
ആറ്റുകാൽ പൊങ്കാല ദിനത്തിൽ പ്രതിഷേധ പൊങ്കാലയിട്ട് കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചുവിട്ട വനിതാ ജീവനക്കാർ.
ponkala
Last Updated :
Share this:
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ദിനത്തിൽ പ്രതിഷേധ പൊങ്കാലയിട്ട് കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചുവിട്ട വനിതാ ജീവനക്കാർ. സെക്രട്ടേറിയറ്റിന് മുമ്പിലാണ് കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചു വിടപ്പെട്ട വനിതാ ജീവനക്കാർ പൊങ്കാലയിട്ടത്. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായിട്ട് ആയിരുന്നു സെക്രട്ടേറിയറ്റിനു മുന്നിൽ വനിതാ ജീവനക്കാരുടെ പൊങ്കാല. കഴിഞ്ഞദിവസം കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചു വിടപ്പെട്ട ഒരു ജീവനക്കാരി സെക്രട്ടേറിയറ്റിനു മുമ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
അതേസമയം, ഇക്കാര്യം റിപ്പോർട്ട് ചെയ്ത വാർത്ത ഏജൻസിയായ എ എൻ ഐക്ക് തെറ്റു പറ്റി. ട്വിറ്ററിലാണ് എ എൻ ഐയ്ക്ക് കൈപ്പിഴവ് സംഭവിച്ചത്. കെ എസ് ആർ ടിസിയുടെ മുഴുവൻ പേര് എ എൻ ഐ ട്വീറ്റിൽ കൊടുത്തപ്പോൾ കർണാക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആയി. ഫോളോവേഴ്സ് തെറ്റു ചൂണ്ടിക്കാണിച്ചതോടെ ഉടൻ തന്നെ തെറ്റു തിരുത്തുകയും ചെയ്തു.
തെറ്റായ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് പിശക് പറ്റിയത് എ എൻ ഐ തിരുത്തിയത്. കർണാകയുടെയും കേരളത്തിന്റെയും ട്രാൻസ്പോർട്ട് സർവീസ് കെ എസ് ആർ ടി സി എന്നാണ് അറിയപ്പെടുന്നത്. KSRTC എന്ന് ഗൂഗിളിൽ അന്വേഷിച്ചാൽ ആദ്യം ലഭിക്കുന്നതും കർണാടക റോഡ് ട്രാൻസ്പോർട് കോർപ്പറേഷന്റെ ലിങ്ക് ആണ്. ഒരു പക്ഷേ ഇതായിരിക്കാം പിഴവിന് കാരണമായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.