• HOME
  • »
  • NEWS
  • »
  • kerala
  • »
  • Mofia Parveen Case | കോൺഗ്രസ് പ്രവർത്തകരുടെ റിമാൻഡ് റിപ്പോർട്ടിൽ 'തീവ്രവാദ പരാമർശം'; പോലീസിനെതിരെ പ്രതിഷേധം

Mofia Parveen Case | കോൺഗ്രസ് പ്രവർത്തകരുടെ റിമാൻഡ് റിപ്പോർട്ടിൽ 'തീവ്രവാദ പരാമർശം'; പോലീസിനെതിരെ പ്രതിഷേധം

റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാർഹവും ഈ രീതിയിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയ പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.

  • Share this:
നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ (Mofia Parveen) ആത്മഹത്യ (Suicide) ചെയ്ത സംഭവത്തില്‍ ആലുവ എസ് ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആലുവ എസ് പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ കോൺഗ്രസ് (Congress) പ്രവർത്തകരുടെ റിമാൻഡ് റിപ്പോർട്ടിലെ (Remand Report) പരമാർശം വിവാദത്തിൽ. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊണ്ട് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പരാമർശമാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി ആലുവ എംഎൽഎ അൻവർ സാദത്ത് (Anwar Sadath MLA) രംഗത്ത് എത്തി.

റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാർഹവും ഈ രീതിയിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയ പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ജനാധിപത്യരീതിയിൽ സമരം ചെയ്ത കോൺഗ്രസ് പ്രസ്ഥാനത്തെയും, അതിന്റെ പ്രവർത്തകരോടുമുള്ള അവഹേളനമാണ് റിമാൻഡ് റിപ്പോർട്ടിലൂടെ മനസ്സിലാക്കുന്നത്. തീവ്രവാദ ബന്ധം റിമാൻഡ് റിപ്പോർട്ടിൽ വന്നത് ഗവൺമെന്റിന്റെ അറിവോടുകൂടിയാണോയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കണമെന്നും അൻവർ സാദത്ത് ആവശ്യപ്പെട്ടു.

SP യെ ഫോണിൽ വിളിച്ച് അൻവർ സാദത്ത് എംഎൽഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. നീതിക്കായി സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന പോലീസ് നയം കേരളത്തിന് അപമാനമാണെന്നും എംഎല്‍എ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മോഫിയ പർവീനും കുടുംബത്തിനും നീതി ലഭിക്കാൻ വേണ്ടി പോരാടിയ കോൺഗ്രസ് പ്രവർത്തകർ തീവ്രവാദ പ്രവർത്തനം നടത്തുന്നവരല്ല, കോൺഗ്രസ് പ്രവർത്തനം നടത്തുന്നവരാണെന്നും പോലീസ് ഇവരിൽ നടത്തിയ തീവ്രവാദ ആരോപണം അങ്ങേയറ്റം ഗുരുതരവും അപമാനകാരവുമാണെന്നും എംഎൽഎ പറഞ്ഞു.

Also read- മോഫിയ കേസ്: പോലീസിനെതിരെ സമരം ചെയ്ത മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പിണറായിയുടെ പോലീസ് യോഗി പൊലീസിന് പഠിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Also read- 'സഹിയ്ക്കാനാവുന്നില്ല, ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല'; മോഫിയ ഭര്‍ത്താവിനയച്ച ശബ്ദസന്ദേശം ശേഖരിച്ച് പോലീസ്

മോഫിയയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പോലീസിനെതിരെ നടത്തിയ മാർച്ചിൽ തോട്ടുമുഖം ആശാരിക്കുടിയില്‍ അല്‍ അമീന്‍, പള്ളിക്കുഴിയില്‍ അനസ്, എടയപ്പുറം മനയ്ക്കകലത്തുട്ട് നജീബ് എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു, ഡിഐജിയുടെ വാഹനത്തിനും ജലപീരങ്കിയ്ക്കും കേടുപാടുകള്‍ വരുത്തുക, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടൊപ്പം പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേരള എപ്പിഡിമിക് ഡിസീസ് ഓര്‍ഡിനന്‍സ് ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
Published by:Naveen
First published: