നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Mofia Parveen Case | കോൺഗ്രസ് പ്രവർത്തകരുടെ റിമാൻഡ് റിപ്പോർട്ടിൽ 'തീവ്രവാദ പരാമർശം'; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

    Mofia Parveen Case | കോൺഗ്രസ് പ്രവർത്തകരുടെ റിമാൻഡ് റിപ്പോർട്ടിൽ 'തീവ്രവാദ പരാമർശം'; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

    കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കോൺഗ്രസ് പ്രവർത്തകർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കൊച്ചി: മോഫിയ പർവീണിന്റെ (Mofia Parveen) ആത്മഹത്യയുമായി (Suicide) ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരായ കസ്റ്റഡി അപേക്ഷയിൽ തീവ്രവാദ ബന്ധം ആരോപിച്ച സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ആലുവ സ്റ്റേഷനിലെ എസ് ഐ ആർ വിനോദ്, ഗ്രേഡ് എസ് ഐ രാജേഷ് എന്നിവർക്കാണ് സസ്പെൻഷൻ. ആലുവ എംഎൽഎ അൻവർ സാദത്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി.

      നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ എസ് ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോൺഗ്രസ് ആലുവ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സമരത്തിൽ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തോട്ടുമുഖം ആശാരിക്കുടിയില്‍ അല്‍ അമീന്‍, പള്ളിക്കുഴിയില്‍ അനസ്, എടയപ്പുറം മനയ്ക്കകലത്തുട്ട് നജീബ് എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു, ഡിഐജിയുടെ വാഹനത്തിനും ജലപീരങ്കിയ്ക്കും കേടുപാടുകള്‍ വരുത്തുക പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇതോടൊപ്പം പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേരള എപ്പിഡിമിക് ഡിസീസ് ഓര്‍ഡിനന്‍സ് ആക്റ്റ് പ്രകാരവും കേസെടുത്തിരുന്നു. ഇവയ്‌ക്കെല്ലാം പുറമെയാണ് ഇവരുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. എന്നാൽ റിപ്പോർട്ടിലെ ആരോപണം തള്ളിയ കോടതി ഇവർക്ക് ജാമ്യം നൽകിയിരുന്നു.

      പരാമർശം ഗൂഡ ലക്ഷ്യത്തോടെയാണന്ന് പോലീസിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം റേഞ്ച് ഡി ഐ ജെ ചുമതലയുള്ള സഞ്ജീവ് കുമാർ ഗരുഡിനാണ് സസ്‌പെൻഡ് ചെയ്തത്. ഇരുവർക്കുമെതിരെ വകുപ്പ് തല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി.ഐ.ജി ആവശ്യപ്പെട്ടിട്ടുണ്ട്.

      Also read- Mofia Parveen Case | കോൺഗ്രസ് പ്രവർത്തകരുടെ റിമാൻഡ് റിപ്പോർട്ടിൽ 'തീവ്രവാദ പരാമർശം'; പോലീസിനെതിരെ പ്രതിഷേധം

      റിമാൻഡ് റിപ്പോർട്ടിലെ തീവ്രവാദ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിക്കൊണ്ട് ആലുവ എംഎൽഎ അൻവർ സാദത്ത് രംഗത്ത് വന്നിരുന്നു. ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പോലീസ് നടപടിക്കെതിരെ എംഎൽഎ തുറന്നടിച്ചത്. റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾ തീവ്രവാദി ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാർഹവും ഈ രീതിയിൽ റിമാൻഡ് റിപ്പോർട്ട് എഴുതിയ പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും ജനാധിപത്യരീതിയിൽ സമരം ചെയ്ത കോൺഗ്രസ് പ്രസ്ഥാനത്തെയും, അതിന്റെ പ്രവർത്തകരോടുമുള്ള അവഹേളനമാണ് റിമാൻഡ് റിപ്പോർട്ടിലൂടെ മനസ്സിലാക്കുന്നത്. തീവ്രവാദ ബന്ധം റിമാൻഡ് റിപ്പോർട്ടിൽ വന്നത് ഗവൺമെന്റിന്റെ അറിവോടുകൂടിയാണോയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കണമെന്നും അൻവർ സാദത്ത് ആവശ്യപ്പെട്ടിരുന്നു.

      സംഭവത്തിൽ SP യെ ഫോണിൽ വിളിച്ച് അൻവർ സാദത്ത് എംഎൽഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നീതിക്കായി സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന പോലീസ് നയം കേരളത്തിന് അപമാനമാണെന്നും എംഎല്‍എ പറഞ്ഞിരുന്നു.
      Published by:Naveen
      First published:
      )}