നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പപ്പടവും ശർക്കരയും മാത്രമല്ല മുളകുപൊടിയും കഴിക്കാൻ പാടില്ലായിരുന്നു; ഓണക്കിറ്റിലെ മുളകുപൊടിയിൽ ബാക്ടീരിയ കണ്ടെത്തി

    പപ്പടവും ശർക്കരയും മാത്രമല്ല മുളകുപൊടിയും കഴിക്കാൻ പാടില്ലായിരുന്നു; ഓണക്കിറ്റിലെ മുളകുപൊടിയിൽ ബാക്ടീരിയ കണ്ടെത്തി

    മനുഷ്യ, മൃഗ വിസർജ്യങ്ങളിൽ കാണുന്ന സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് മുളകുപൊടിയിൽ കണ്ടെത്തിയത്

    chilly powder

    chilly powder

    • Last Updated :
    • Share this:
      ഓണത്തിന് റേഷൻകാർഡ് ഉടമകൾക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടവും ശർക്കരയും ഭക്ഷ്യയോഗ്യമല്ലെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോൾ മുളകുപൊടിയും ഭക്ഷ്യയോഗ്യമല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഓണക്കിറ്റിലെ പപ്പടം വിതരണം ചെയ്ത കമ്പനി തന്നെയാണ് മുളകുപൊടിയും നൽകിയത്.

      മനുഷ്യ, മൃഗ വിസർജ്യങ്ങളിൽ കാണുന്ന സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് മുളകുപൊടിയിൽ കണ്ടെത്തിയത്. കോന്നി സിഎഫ്ആർഡിയിൽ പരിശോധിച്ച മുളകുപൊടി സാംപിൾ ഭക്ഷ്യയോഗ്യമല്ലെന്ന് ഓണക്കിറ്റിലെ വിതരണത്തിന് മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. ഈ ബാച്ചിലെ മുഴുവൻ പാക്കറ്റുകളും പിൻവലിക്കണമെന്ന് നിർദേശം നല്കിയിട്ടും ഓണക്കിറ്റിൽ ഇവയും ചേര്‍ത്താണ് നൽകിയതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

      Also Read Supplyco| ആ 'പപ്പടം' കഴിച്ചോ? ; ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം; ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ആശങ്ക

      മുളകുപൊടിയുടെ പരിശോധന ഫലം വന്ന ഉടൻ തന്നെ ഡിപ്പോകളിൽ നിന്നും ഔട്ടിലെറ്റുകളിൽ നിന്നും ഇവ മാറ്റണമെന്ന് നിർദേശം നൽകിയെങ്കിലും ഓണക്കിറ്റിൽ ഇവ ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഡിപ്പോകളിലേക്കാണ് ഈ മുളകുപൊടി നൽകിയത്.

      അപകടകരമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും വിതരണക്കാർക്കെതിരെ സപ്ലൈക്കോ നടപടി എടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
      Published by:user_49
      First published:
      )}