• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബിജെപി എന്നാല്‍ ഭാര്യയെ ജന്മനാ പേടിയുള്ളവന്‍'; ട്രോളുമായി ടി.ജി മോഹന്‍ദാസ്

'ബിജെപി എന്നാല്‍ ഭാര്യയെ ജന്മനാ പേടിയുള്ളവന്‍'; ട്രോളുമായി ടി.ജി മോഹന്‍ദാസ്

വിഡല്‍ കാസ്‌ട്രോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് മോഹന്‍ദാസിന്റേത് പ്രണയവിവാഹമായിരുന്നോ എന്ന് ചോദ്യം വന്നത്.

ടി.ജി മോഹൻദാസ്

ടി.ജി മോഹൻദാസ്

  • News18
  • Last Updated :
  • Share this:
    ട്വിറ്ററിലെ ചോദ്യത്തിന് ട്രോള്‍ പങ്കുവച്ച്, ചാനല്‍ ചര്‍ച്ചകളില്‍ സ്വതവെ ഗൗരവക്കാരനായി പ്രത്യക്ഷപ്പെടാറുള്ള ടി.ജി മോഹന്‍ദാസ്. സാറിന്റേത് പ്രണയ വിവാഹമായിരുന്നോ എന്ന ചോദ്യത്തിന് ടി.ജി മോഹന്‍ദാസ് നല്‍കിയ മറുപടിയും തുടര്‍ന്നുള്ള കമന്റുമാണ് ട്രോളായത്.

    വിഡല്‍ കാസ്‌ട്രോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് മോഹന്‍ദാസിന്റേത് പ്രണയവിവാഹമായിരുന്നോ എന്ന് ചോദ്യം വന്നത്. 'അത് വര്‍ഷങ്ങള്‍ ഒരുപാടായില്ലേ? ഓര്‍മയില്ല എന്ന ഉത്തരമാണ് മോഹന്‍ദാസ് നല്‍കിയത്. ഇങ്ങനെ പറഞ്ഞാല്‍ മതിയെന്നു ഭാര്യ പറഞ്ഞെന്നും മോഹന്‍ദാസ് ബ്രായ്ക്കറ്റില്‍ വ്യക്തമാക്കി.

     



    ഭാര്യയെ പേടിയാണോ എന്നായിരുന്നു ഇതിനു താഴെ ഒരാളുടെ ചോദ്യം. ഇതിനു മറുപടിയായി ടി.ജി കുറിച്ചത് ഇങ്ങനെ, 'ബിജെപി എന്നാല്‍ ഭാര്യയെ ജന്മനാ പേടിയുള്ളവന്‍. ഈ ട്രോള്‍ മറ്റുള്ളവര്‍ പിന്നീട് ഏറ്റെടുക്കുകയായിരുന്നു. ഈ മനുഷ്യന് വയസാകുന്തോറും നര്‍മ്മബോധം കൂടി വരുകയാണല്ലോയെന്ന് ഒരാള്‍ കുറിച്ചപ്പോള്‍, നാട്ടില്‍ പുലി, വീട്ടില്‍ എലി എന്നാണ് മറ്റൊരാളുടെ പ്രതികരണം.

    Also Read 'നാടകദിനാശംസകൾ': പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

    First published: