തിരുവനന്തപുരം: എസ്.എ.പി ക്യാമ്പിലെ തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. തോക്കുകൾ ക്രൈംബ്രാഞ്ച് മേധാവി നേരിട്ടെത്തി പരിശോധിച്ചു. സംഭവത്തിൽ സി.എ.ജി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടെയാണ് എ.ഡി.ജി.പി ടോമിൻ ജെ തച്ചങ്കരി, ഐ.ജി ശ്രീജിത്ത് എന്നിവർ എസ്.എ.പി ക്യാമ്പിലെത്തിയത്. കോൺഫറൻസ് ഹാളിൽ 647 ഇൻസാസ് റൈഫിളുകൾ നിരത്തിയിയിരുന്നു. ഓരോ നിരയിലേയും സീരിയൽ നമ്പറുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. ആകെയുള്ള 660 ൽ ബാക്കി 13 തോക്കുകൾ മണിപ്പൂരിൽ ഐ.ആർ ബറ്റാലിയനിലാണെന്ന് ക്രൈംബ്രാഞ്ച് മേധാവി വിശദീകരിച്ചു. മണിപ്പൂരിലുള്ള തോക്കുകളുടെ ദൃശ്യങ്ങളും അന്വേഷണ സംഘം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ചുരുക്കത്തിൽ തോക്കുകൾ ഒന്നുപോലും നഷ്ട്ടപ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
രേഖപ്പെടുത്തുന്നതിലെ വീഴ്ചയാണ് സി.എ.ജി റിപ്പോർട്ടിലെ പരാമർശത്തിന് കാരണം. ഇക്കാര്യത്തിൽ സി.എ.ജി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. അതേസമയം വെടിയുണ്ട നഷ്ടപ്പെട്ടതിൽ ക്രമക്കേടുണ്ടെന്നും കൂടുതൽ പേർ കേസിൽ പ്രതികളാകുമെന്നും തച്ചങ്കരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.