• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC: ഒന്നര വർഷം കൂടി കിട്ടിയിരുന്നെങ്കിൽ മുഴുവൻ കടങ്ങളും തീർക്കുമായിരുന്നു: തച്ചങ്കരി

KSRTC: ഒന്നര വർഷം കൂടി കിട്ടിയിരുന്നെങ്കിൽ മുഴുവൻ കടങ്ങളും തീർക്കുമായിരുന്നു: തച്ചങ്കരി

മേലധികാരിയെ സ്വാധീനം ഉപയോഗിച്ച് നീക്കുന്ന വൻ സാമ്പത്തിക ശക്തികളാണ് കെസ്ആർടിസിയിലെ യൂണിയനുകൾ എന്നും തച്ചങ്കരി

 ടോമിൻ തച്ചങ്കരി

ടോമിൻ തച്ചങ്കരി

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ഒന്നരവർഷം കൂടി കിട്ടിയിരുന്നെങ്കിൽ കെഎസ്ആർടിസിയുടെ മുഴുവൻ കടങ്ങളും തീർക്കാൻ തനിക്കു കഴിയുമായിരുന്നുവെന്ന് മുൻ എംഡി ടോമിൻ തച്ചങ്കരി. വഴങ്ങാത്ത മേലധികാരിയെ സ്വാധീനം ഉപയോഗിച്ച് നീക്കുന്ന വൻ സാമ്പത്തിക ശക്തികളാണ് കെസ്ആർടിസിയിലെ യൂണിയനുകൾ എന്നും തച്ചങ്കരി പറഞ്ഞു. ന്യൂസ് 18 കേരളത്തിന്റെ ' വരികൾക്കിടയിൽ ' പരിപാടിയിലൂടെ മനസ്സ് തുറന്ന ടോമിൻ തച്ചങ്കരി കസേര നഷ്ടമായതിലുള്ള നിരാശ മറച്ചു വെച്ചില്ല.

    ഒന്നര വർഷം കൂടി കിട്ടിയിരുന്നെങ്കിൽ കെഎസ്ആർടിസിയുടെ 700 കോടി രൂപ കടം തീർക്കുമായിരുന്നുവെന്ന് തച്ചങ്കരി അവകാശപ്പെട്ടു. താൻ എന്തൊക്കെ ചെയ്തിരുന്നെങ്കിലും യൂണിയൻ നേതാക്കൾ അതെല്ലാം എതിർത്തിരുന്നു. അതിൽ നിലപാട് പറയേണ്ടത് സർക്കാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    EXCLUSIVE: KSRTC സ്വന്തം വരുമാനത്തില്‍നിന്ന് ശമ്പളം കൊടുത്തു: ആരുടെ മികവ്?

    കെഎസ്ആർടിസി നഷ്ടമാണെങ്കിലും സംഘടനകൾ ലാഭത്തിലായിരുന്നുവെന്ന് ടോമിൻ ജെ തച്ചങ്കരി പറഞ്ഞിരുന്നു. വഴങ്ങുന്നയാളല്ലാ മേലധികാരിയെങ്കിൽ യൂണിയനുകൾ കുപ്രചരണം തുടങ്ങും. പിന്നെ സ്വാധീനം ഉപയോഗിച്ച് മാറ്റും. ഇതാണ് KSRTCയിൽ നിലനിന്നിരുന്ന രീതിയെന്നും തച്ചങ്കരി പറഞ്ഞു. താൻ കെഎസ്ആർടിസി എംഡിയായി ഇരുന്ന സമയത്ത് പ്രൈവറ്റ് ബസുടമകൾ അസ്വസ്ഥരായിരുന്നുവെന്നും തച്ചങ്കരി പറഞ്ഞു.

    യൂണിയനുകളെ ആക്രമിച്ചു തച്ചങ്കരി രംഗത്തെത്തിയെങ്കിലും പൊടുന്നനെ തന്നെ മാറ്റിയ മന്ത്രിസഭായോഗ തീരുമാനത്തിനെതിരെയാണ് അദ്ദേഹത്തിന്‍റെ പരസ്യപ്രതികരണമെന്ന് വ്യക്തമാണ്. വരാൻപോകുന്ന തെരഞ്ഞെടുപ്പ് കാലത്ത് തച്ചങ്കരിയുടെ സ്ഥാനചലനം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്നാണ് വിലയിരുത്തൽ.
    First published: