കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ നിർണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ താഹയുടെ സഹോദരൻ ഇസ്മയിൽ. കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് തന്നെയാണ് താഹയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്. ഇങ്ങനെ ചെയ്യുന്നതിന്‍റെ വീഡിയോ താൻ മൊബൈലിൽ ചിത്രീകരിച്ചെന്നും ഇസ്മയിൽ ന്യൂസ് 18നോട് പറഞ്ഞു.
രാത്രി ഒന്നരയോടെ വീട്ടിലെത്തിയ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്. കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. താഹയുടെ മുറിയിൽ ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും ഇസ്മയിൽ പറഞ്ഞു. ഇപ്പോൾ ഉണ്ടായിരിക്കുന്ന കഥകളെല്ലാം പൊലീസ് ഉണ്ടാക്കിയതാണെന്നും ഇസ്മയിൽ ആരോപിക്കുന്നു.
പാർട്ടി കുടുംബമാണ് തങ്ങളുടേതെന്നും ഇസ്മയിൽ പറയുന്നു. സജീവമായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ് താഹയനും താനും. ഇപ്പോഴത്തെ വിഷയങ്ങളിൽ പാർട്ടിയിൽ വിശ്വാസമുണ്ടെന്നും ഇസ്മയിൽ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.