• HOME
  • »
  • NEWS
  • »
  • kerala
  • »
  • അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ തടയണ പൊളിച്ച സംഭവം; തഹസിൽദാർക്ക് സ്ഥലംമാറ്റം

അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ തടയണ പൊളിച്ച സംഭവം; തഹസിൽദാർക്ക് സ്ഥലംമാറ്റം

ഏറനാട് തഹസിൽദാർ പി. ശുഭനെ ആണ് സ്ഥലം മാറ്റിയത്. ഇന്നലെ രാത്രിയിലാണ് ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാർ പുറപ്പെടുവിച്ചത്.

പി വി അൻവർ

പി വി അൻവർ

  • Last Updated :
  • Share this:
    മലപ്പുറം: പി.വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കാൻ നേതൃത്വം നൽകിയ തഹദിൽദാരെ സ്ഥലം മാറ്റി. ഏറനാട് തഹസിൽദാർ പി. ശുഭനെ ആണ് സ്ഥലം മാറ്റിയത്. ഇന്നലെ രാത്രിയിലാണ് ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാർ പുറപ്പെടുവിച്ചത്.

    also read: വിവാദങ്ങൾക്കിടെ സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

    കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാറയിലെ തടയണ ഇന്നലെയാണ് പൊളിച്ചുതുടങ്ങിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി. തടയണ പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ ഒരാഴ്ച സമയമെടുക്കും. വിദഗ്ദ്ധസമിതിയുടെ മേൽനോട്ടത്തിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് മണ്ണുകൊണ്ടുള്ള തടയണ പൊളിക്കുന്നത്.

    കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ടിരുന്നു. ഈ സംഭവത്തി​​ന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി തടയണ പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

    തടയണ നിർമ്മാണത്തിന് പിന്നിലെ നിയമ ലംഘനങ്ങൾ ന്യൂസ് 18 നാണു പുറത്തുകൊണ്ടുവന്നത്. തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തുന്നത്.
    First published: