കണ്ണൂര്‍: തലശേരി തലായില്‍ വനിത മതിലിനിടയില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരുക്ക്. ഹിമ, മോഹനന്, വിനോദ്, സനില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂരില്‍ 82 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു വനിതാ മതില്. ടൗണില്‍ പികെ ശ്രീമതി ടീച്ചര്‍ എംപിയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പൊതുയോഗം ഉദ്ഘാടനം ചെയ്തു.
Also Read: കാസര്‍കോട് സംഘര്‍ഷം; വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലേറ്
അതേസമയം കാസര്‍കോട് വനിതാ മതിലിനുനേരെ ആര്‍എസ്എസ് ആക്രമണവും ഉണ്ടായിരുന്നു. കാസര്‍കോട് ചേറ്റുകുണ്ടാണ് സംഭവം. വനിതാ മതിലില്‍ പങ്കെടുത്തലര്ക്ക് നേരെ അക്രമി സംഘം കല്ലെറിയുകയായിരുന്നു. സ്ഥലത്ത് സിപിഎം- ബിജെപി സംഘഷാവസ്ഥ നിലനില്‍ക്കുകയാണ്. സമീപത്തെ വയലിന് തീ ഇട്ട് അക്രമി സംഘം വലിയ പുക മറയുണ്ടാക്കി ആക്രമണം നടത്തുകയായിരുന്നു.
Dont Miss: വിലക്ക് ലംഘിച്ച് മുസ്ലിം ലീഗിലെ വനിതാനേതാക്കൾ മതിലിന്റെ ഭാഗമായി
നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bike accident, Kerala, Vanitha mathil