കണ്ണൂർ: തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്ന ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി തലശേരിയിൽ മത്സരിക്കുന്ന
. സൂഷ്മപരിശോധനയിൽ പത്രിക തള്ളിയതിനെ തുടര്‍ന്ന് തലശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.ഒ.ടി.നസീറിന് പാർട്ടി പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിന്തുണ പ്രഖ്യാപിച്ചതല്ലാതെ മറ്റൊരു ചര്‍ച്ചയും നടന്നില്ലെന്നും പ്രചാരണത്തിന് പിന്തുണ ബി.ജെ.പി നൽകിയില്ലെന്നുമാണ് സി.ഒ.ടി നസീർ പറയുന്നത്.
തലശേരിയിലെ ബിജെപി നേതൃത്വം തന്നോട് സഹകരിച്ച് പ്രവർത്തിക്കുന്നില്ല. പേരിന് മാത്രം പിന്തുണ എന്നതിൽ കാര്യമില്ല. അതുകൊണ്ടാണ് ബിജെപിയുടെ പിന്തുണ വേണ്ടെന്ന് വയ്ക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാര്‍ട്ടിയും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അത് വര്‍ഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നസീര്‍ വ്യക്തമാക്കി.
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിലാണ് തലശേരി അടക്കം മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളപ്പെട്ടത്. തുടർന്ന് തലശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിഒടി നസീറിനെ പിന്തുണക്കാൻ ബിജെപി തീരുമാനിച്ചിരുന്നു. ബിജെപിയുടെ ഉപാധികളില്ലാത്ത പിന്തുണയാണെങ്കിൽ സ്വീകരിക്കുമെന്നായിരുന്നു നസീർ അന്ന് നിലപാട് വ്യക്തമാക്കിയത്. തലശേരിയിൽ എൻ ഹരിദാസായിരുന്നു ബിജെപി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചത്.
സിപിഎം തലശേരി ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായിരുന്ന നസീർ 2017-ലാണ് പാർട്ടി വിട്ടത്. എ.എൻ ഷംസീറാണ് തലശേരിയിൽ ഇടതു സ്ഥാനാർഥി.
കണ്ണൂർ: അന്തരിച്ച സിപിഎം എം നേതാവ് പി കെ കുഞ്ഞനന്തന്റെ പേരും വോട്ടർപട്ടികയിൽ. കൂത്തുപറമ്പ് മണ്ഡലത്തിലെ 75 ആം നമ്പർ ബൂത്തിൽ 762 നമ്പർ വോട്ടറായി ആണ് കുഞ്ഞനന്തന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. ബി എൽ ഒ നടത്തിയ പരിശോധനയിൽ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ട് എന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു എന്നാണ് കോൺഗ്രസ് ആരോപണം.
2020 ജൂൺ പതിനൊന്നിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു കുഞ്ഞനന്തന്റെ മരണം. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിടെ പരോളിൽ കഴിയുമ്പോൾ ആയിരുന്നു മരണം. വയറിലെ അണുബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
പരേതരായ കേളോത്താന്റവിടെ കണ്ണന് നായരുടെയും, കുഞ്ഞിക്കാട്ടില്‍ കുഞ്ഞാനമ്മയുടെയും മകൻ ആയിരുന്നു പി കെ കുഞ്ഞനന്തൻ. 15 വര്‍ഷത്തോളം പാർട്ടിയുടെ കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1980 മുതല്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായി.