തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി സി ഡിപ്പോ ഏപ്രിൽ 25ന് രാവിലെ എട്ട് മുതൽ 11 മണി വരെ അടച്ചിടും. അന്നേ ദിവസം തമ്പാനൂർ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിലെ എല്ലാ കടകളിലും ഓഫീസുകളും 11 ന് ശേഷം മാത്രമായിരിക്കും പ്രവർത്തനാനുമതി.
ബസ് സ്റ്റാൻഡിലെ പാർക്കിംഗ് എല്ലാം തലേ ദിവസം ഒഴിപ്പിക്കും. തമ്പാനൂരിൽനിന്നുള്ള ബസ് സർവീസുകളെല്ലാം വികാസ് ഭവനിൽനിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്ന് ചേർന്ന കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
അതേസമയം കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ച ചാവേർ ആക്രമണമുണ്ടാകുമെന്ന കത്ത് ചൂണ്ടിക്കാട്ടിയാണ് ഇന്റലിജൻസ് റിപ്പോര്‍ട്ട്. വിഷയം ഗൗരവമായി എടുക്കണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീലങ്കന്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള സ്വാധീനം, സംസ്ഥാനത്ത് നിന്നും വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവതീയുവാക്കള്‍ ചേര്‍ന്ന സംഭവം എന്നിവയും റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നു. പി.എഫ്.ഐ നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐ.ബി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Also Read- പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന് ഭീഷണി; ഊമകത്ത് ലഭിച്ചത് കെ. സുരേന്ദ്രന്
പി.ഡി.പിയെയും, വെല്‍ഫെയര്‍ പാര്‍ട്ടിയെയും തീവ്രസ്വഭാവമുള്ള സംഘടനകളായിട്ടാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. കൂടാതെ സംസ്ഥാനത്ത് കണ്ടുവന്ന മാവോയിസ്റ്റ് സാന്നിധ്യവും ഐ.ബി ഗൗരവകരമായി നോക്കിക്കാണുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.