• HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്ഷേത്രങ്ങളിൽ ദർശനം അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണം; തന്ത്ര വിദ്യാപീഠം

ക്ഷേത്രങ്ങളിൽ ദർശനം അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണം; തന്ത്ര വിദ്യാപീഠം

കോവിഡ് രോഗബാധിതരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നതിനാൽ, ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും തന്ത്ര വിദ്യാപീഠം

News18

News18

  • Share this:
    കൊച്ചി:  ലോക്ക് ഡൗണിന് ഇളവുകൾ നൽകി ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനം അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് തന്ത്രവിദ്യാപീഠം ഭാരവാഹികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നതിനാൽ, ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നാണ്  അഭിപ്രായമെന്നും അവർ ചൂണ്ടിക്കാട്ടി.
    TRENDING:UAE Visa | മാർച്ചിന് മുൻപ് വിസാ കാലാവധി കഴിഞ്ഞവർ രാജ്യം വിടണം; അന്ത്യശാസനവുമായി യു.എ.ഇ[NEWS]'ആന സ്ഫോടകവസ്തു കഴിച്ചത് യാദൃച്ഛികമായി'; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇങ്ങനെ [NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
    കൊറോണ വൈറസ് ബാധ ക്രമാതീതമായി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾ ഒത്തുചേരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നതിനാൽ കുറച്ചു ദിവസങ്ങൾകൂടി ക്ഷേത്ര ദർശനത്തിന്ന് നൽകി വരുന്ന നിയന്ത്രണം തുടരണം. ഇതിനായി സംസ്ഥാന സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്നും തന്ത്ര വിദ്യാപീഠം ഭാരവാഹികളായ അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരിപ്പാട്, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, എൻ.ബാലമുരളി എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

    അതേസമയം സംസ്ഥാനത്ത് ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ക്ഷേത്രങ്ങൾ ഇന്ന് ഭക്തർക്കായി തുറന്നുകൊടുത്തു. കോവിഡ് പശ്ചാത്തലത്തിൽ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
    Published by:Aneesh Anirudhan
    First published: