പാലക്കാട്: നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. പാലക്കാട് തങ്കം ആശുപത്രി അധികൃതരാണ് വിശദീകരണവുമായി രംഗത്തത്തിയത്. നവജാത ശിശുവിന്റെ മരണ കാരണം ശ്വാസതടസ്സമാണെന്നും അമ്മ മരിച്ചത് അമിത രക്തസ്രാവമുണ്ടായതിനെ തുടർന്നാണെന്നും ആശുപത്രി മാനേജ്മെന്റ് പറയുന്നു.
കുഞ്ഞിന്റെ മൃതദേഹം ആശുപത്രി അധികൃതർ സംസ്കരിച്ചുവെന്ന പ്രചരണം ശരിയല്ല. കുഞ്ഞിനെ ഐശ്വര്യയുടെ ബന്ധു തന്നെയാണ് ഏറ്റുവാങ്ങിയതെന്നും മാനേജ്മെന്റിന്റെ വിശദീകരണത്തിൽ പറയുന്നു.
ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വരയും കുഞ്ഞുമാണ് പാലക്കാട് പടിഞ്ഞാറേയാക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച്ചയാണ് പ്രസവത്തിനിടെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു. തുടർന്ന് ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ആശുപത്രി അധികൃതർ കള്ളം പറയുകയാണെന്ന് ഐശ്വര്യയുടെ ബന്ധുക്കൾ പറയുന്നു. ആശുപത്രി അധികൃതർ പറഞ്ഞതെല്ലാം കളവാണെന്ന് ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത് പ്രതികരിച്ചു. ആശുപത്രിയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും രഞ്ജിത് വ്യക്തമാക്കി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.