നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • താനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകം; പി. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പി.കെ ഫിറോസ്

  താനൂരിൽ ലീഗ് പ്രവർത്തകന്റെ കൊലപാതകം; പി. ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പി.കെ ഫിറോസ്

  ഒക്ടോബര്‍ 11 ന് പി ജയരാജന്‍ അഞ്ചുടിയിലെത്തിയിരുന്നെന്നും ഒരു വീട്ടിൽ നടന്ന യോഗത്തിൽ പങ്കെടുത്തെന്നും ഫിറോസ് ആരോപിച്ചു.

  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

  മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

  • Share this:
   താനൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയതിൽ സി.പി.എം നേതാവ് പി ജയരാജനുള്ള പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഒക്ടോബര്‍ 11 ന് പി ജയരാജന്‍ അഞ്ചുടിയിലെത്തിയിരുന്നെന്നും ഒരു വീട്ടിൽ നടന്ന യോഗത്തിൽ പങ്കെടുത്തെന്നും ഫിറോസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

   പി. ജയരാജൻ പങ്കെടുത്ത യോഗത്തിൽ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമുണ്ടായിരുന്നു. ജയരാജനെ എത്തിച്ചാണോ കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് സംശയമുണ്ട്. തെളിവുകൾ അതാണ് വ്യക്തമാക്കുന്നത്. യോഗത്തിന്റെ ഫോട്ടോകൾ തന്റെ കൈവശമുണ്ടെന്നും ഫിറോസ് പറഞ്ഞു.

   ജയരാജന്‍ എത്തിയത് പ്രതികള്‍ക്ക് ആത്മ ധൈര്യം നല്‍കാനാണോയെന്ന സംശയമുണ്ട്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണം. മലപ്പുറത്തെ കലാപഭൂമിയാക്കി മുസ്ലീംലീഗിനെ ലക്ഷ്യമിടാനാണ് സി.പി.എം ശ്രമിക്കുന്നത്. താനൂരില്‍ അബ്ദു റഹ്മാന്‍ ജയിച്ചതിന് ശേഷം സി.പി.എം സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും ഫിറോസ് ആരോപിച്ചു.

   മലപ്പുറം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

   Also Read അരൂരിൽ 'പൂതന' തിരിച്ചടിയായെന്ന് സിപിഎം; തോൽവിയുടെ കാരണം പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ജി സുധാകരൻ

   First published: