• HOME
  • »
  • NEWS
  • »
  • kerala
  • »
  • അത് വ്യാജ സർക്കുലറെന്ന് ബിജെപി

അത് വ്യാജ സർക്കുലറെന്ന് ബിജെപി

BJP

BJP

  • Last Updated :
  • Share this:
    കണ്ണൂർ: ശബരിമലയിൽ അക്രമത്തിന് സംഘടിതമായി ആളുകളെത്താൻ ആഹ്വാനം ചെയ്തുള്ള ബിജെപി സർക്കുലർ വ്യാജമെന്ന് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നും അദ്ദേഹം അറിയിച്ചു.

    മുഖ്യമന്ത്രി പിണറായി വിജയനോട് SP ഇങ്ങനെ സംസാരിക്കുമോയെന്ന് പൊൻ രാധാകൃഷ്ണൻ

    പാർട്ടിയെ അവഹേളിക്കാനുള്ള നടപടിക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെൽ കോർഡിനേറ്റർ കെ രഞ്ജിത് അറിയിച്ചു. വ്യാജ കത്ത് പുറത്ത് വിട്ട മാധ്യമത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി.

    ശബരിമലയിൽ ശരണമന്ത്രം തടയരുതെന്ന് കോടതി

    കണ്ണൂരിൽ നിന്നുള്ള പ്രവർത്തകരിൽ പ്രത്യേകം പരിശീലനം നേടിയവർ ഡിസംബർ 13ന് ശബരിമലയിൽ എത്തണമെന്നാണ് 150/18 നമ്പർ സർക്കുലറിൽ പറയുന്നത്. കണ്ണൂർ, കൂത്തുപറമ്പ്, ധർമ്മടം, തലശ്ശേരി എന്നീ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ശബരിമലയിക്കു പോകേണ്ടതെന്നും സർക്കുലറിൽ പറയുന്നു.

    എസ്.പിക്കും ഐജിക്കും മലയാളം അറിയാമോ? ഇവരല്ലേ കുട്ടികളെയും സ്ത്രീകളെയും അടിച്ചത്?

    തോൾ സഞ്ചിയിൽ ആവശ്യമായ സാധനങ്ങൾ കരുതണമെന്നും ഇവർക്കുള്ള ക്ലാസ് ഡിസംബർ രണ്ടിന് മാരാർജി ഭവനിൽ നടക്കുമെന്നും അറിയിക്കുന്ന സർക്കുലറിൽ പോകേണ്ട പ്രവർത്തകരുടെ നേതൃത്വവും ആളുകളുടെ എണ്ണവും പറയുന്നുണ്ട്. എന്നാൽ ഇത് വ്യാജമായി തയാറാക്കിയതാണെന്നാണ് ബി.ജെ.പി നേതൃത്വം വിശദീകരിക്കുന്നത്.

    First published: