• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കൂടെ ഉണ്ടാകണം; നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം'; വോട്ടർമാരോട് അഭ്യർത്ഥനയുമായി ഫിറോസ് കുന്നംപറമ്പിൽ

'കൂടെ ഉണ്ടാകണം; നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം'; വോട്ടർമാരോട് അഭ്യർത്ഥനയുമായി ഫിറോസ് കുന്നംപറമ്പിൽ

തനിക്ക് വധഭീഷണിയുണ്ടെന്നും തന്നെ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും എന്നാലും താൻ തളരില്ലെന്നും ഫിറോസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഫിറോസ് കുന്നംപറമ്പിൽ

ഫിറോസ് കുന്നംപറമ്പിൽ

  • News18
  • Last Updated :
  • Share this:
തവനൂർ: തവന്നൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിലാണ് ഫിറോസ് കുന്നംപറമ്പിൽ പത്രിക സമർപ്പിച്ചത്. പത്രികാ സമർപ്പണത്തിന് മുമ്പായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഫിറോസ് കുന്നംപറമ്പിൽ സന്ദർശിച്ചിരുന്നു. തവന്നൂരിലേക്ക് പോകുന്നതിനു മുമ്പ് വ്യാഴാഴ്ച രാത്രിയാണ് ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വീട്ടിലെത്തി അദ്ദേഹം സന്ദർശിച്ചത്.

അതേസമയം, തന്റെ കൂടെ ഉണ്ടാകണമെന്നും പ്രാർത്ഥനയിൽ തന്നെയും ഉൾപ്പെടുത്തണമെന്നും ഫിറോസ് കുന്നംപറമ്പിൽ അഭ്യർത്ഥിച്ചു. പത്രിക സമർപ്പിക്കാൻ പുറപ്പെടുന്നതിന് മുമ്പായി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. നാളിതു വരെ ജാതി, മത, രാഷ്ട്രീയ പരിഗണനകൾ കൂടാതെ തന്നാൽ കഴിയും വിധം അർഹതപ്പെട്ടവരിലേക്ക് സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന വിശ്വാസം തനിക്കുണ്ടെന്നും ഫിറോസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,

'കൂടെ ഉണ്ടാകണം.നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം. നാളിതുവരെ നിങ്ങളിൽ ഒരുവനായി നിങ്ങളുടെ പിന്തുണയോടെ ജാതി,മത, രാഷ്ട്രീയ പരിഗണനകൾ കൂടാതെ എന്നാൽ കഴിയും വിധം അർഹതപ്പെട്ടവരിലേക്ക് സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന വിശ്വാസം എനിക്കുണ്ട്. ഏറ്റെടുത്തിരിക്കുന്ന പുതിയ ധൗത്യം വിജയം കണ്ടാൽ മണ്ഡലത്തിലെയും നാടിന്റെയും സമഗ്ര വികസനത്തിനും ആരോഗ്യ മേഖലയിൽ നിർധന രോഗികൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളിലും എന്റെ സേവനങ്ങളും ഇടപെടലുകളും ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു.....'

കൂടെ ഉണ്ടാകണം.നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം. നാളിതുവരെ നിങ്ങളിൽ ഒരുവനായി നിങ്ങളുടെ പിന്തുണയോടെ ജാതി,മത,...

Posted by Firoz Kunnamparambil Palakkad on Thursday, 18 March 2021


കഴിഞ്ഞദിവസം തവന്നൂരിൽ തന്റെ എതിർ സ്ഥാനാർഥിയായ കെ ടി ജലീലിന് എതിരെ ഫിറോസ് രംഗത്തെത്തിയിരുന്നു. വൃക്കരോഗികളുടെ ചികിൽസാഫണ്ട് മുടക്കിയ ആളാണ് മന്ത്രി കെ ടി ജലീൽ എന്നായിരുന്നു ഫിറോസിന്റെ ആരോപണം. തനിക്കെതിരെയുള്ള ആരോപണങ്ങൾ വിലപ്പോവില്ലെന്നും സന്നദ്ധസേവനങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞിരുന്നു.

'പ്രസംഗിക്കുമ്പോൾ മുമ്പിൽ ഇരിക്കുന്നവർ വിവരം ഇല്ലാത്തവരാണെന്ന് മനസിൽ ഉണ്ടാകണം': കെ സുധാകരൻ

തവന്നൂരിലെ എൽ ഡി എഫ് സ്ഥാനാർഥി കെ ടി ജലീൽ പരാജയപ്പെട്ടാൽ മാഷാ അള്ളാ സ്റ്റിക്ക‌‌ർ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഫിറോസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വാർത്താ ചാനലിനോട് സംസാരിക്കവെയാണ് ഫിറോസ് ഇങ്ങനെ പറഞ്ഞത്. തവന്നൂരിൽ തോൽവിയാണെങ്കിൽ ഫിറോസ് കുന്നംപറമ്പിലിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കും. അതിൽ യാതൊരുവിധ സംശയവും വേണ്ട. മാഷാ അള്ളാ എന്നൊക്കെ ഒട്ടിച്ച ഇന്നോവ ഓടിച്ചു നടക്കുന്ന കാലമാണല്ലോ? എന്തു വേണമെങ്കിലും സംഭവിക്കാമെന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.

സാഹസികത അല്പം കൂടിപ്പോയി, വായുവിൽ നീന്തിക്കളിച്ച് ആമ; വീഡിയോ വൈറൽ

എന്തു വേണമെങ്കിലും സംഭവിക്കാമെന്ന് ഫിറോസ് കുന്നംപറമ്പിൽ സ്വകാര്യ ചാനലിനോട് പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും തന്നെ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്നും എന്നാലും താൻ തളരില്ലെന്നും ഫിറോസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Published by:Joys Joy
First published: