• HOME
  • »
  • NEWS
  • »
  • kerala
  • »
  • Karunamoorthy| തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി അന്തരിച്ചു; തകില്‍ വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കലാകാരൻ

Karunamoorthy| തകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി അന്തരിച്ചു; തകില്‍ വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കലാകാരൻ

വൈക്കം ക്ഷേത്രകലാപീഠം അധ്യാപകനായിരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി നേടിയിട്ടുണ്ട്.

  • Share this:
    കോട്ടയം: പ്രശസ്ത തകില്‍ വിദ്വാന്‍ (thavil artist) കരുണാമൂര്‍ത്തി (karunamoorthy) അന്തരിച്ചു. 54 വയസ്സായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് 2.50 നാണ് അന്ത്യം. അസുഖം മൂർച്ഛിച്ചതിനെ തുടർന്നു തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്.

    തകില്‍ വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കലാകാരനാണ്. വൈക്കം ക്ഷേത്രകലാപീഠം അധ്യാപകനായിരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി നേടിയിട്ടുണ്ട്. തകിലിൽ കീർത്തനങ്ങൾ വായിക്കുന്നതിലൂടെ ആസ്വാദക മനം കവർന്ന കലാകാരനാണ് കരുണാമൂർത്തി. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കലാപ്രകടനം നടത്തിയിട്ടുണ്ട്.

    ശ്രീലത മൂര്‍ത്തിയാണ് ഭാര്യ. ആതിര മൂര്‍ത്തി, ആനന്ദ് മൂര്‍ത്തി എന്നിവര്‍ മക്കളാണ്. മരുമകൻ മനു ശങ്കർ. കരുണാമൂര്‍ത്തിയുടെ ഭൗതികശരീരം ബുധനാഴ്ച വൈകിട്ട് 5ന് വൈക്കത്തെ വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന്.

    മുഖ്യമന്ത്രി അനുശോചിച്ചു

    തകിൽ വിദ്വാൻ ആർ കരുണാമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

    രാജ്യാന്തര തലത്തിൽ നിരവധി വേദികളിൽ കലാപ്രകടനം നടത്തി ശ്രദ്ധേയനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
    Published by:Rajesh V
    First published: