Boat Race League: താഴത്തങ്ങാടിയിലും നടുഭാഗത്തിന് നേട്ടം

കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ ദേവസ് ചുണ്ടൻ രണ്ടാം സ്ഥാനം നേടി

news18
Updated: September 8, 2019, 1:12 PM IST
Boat Race League: താഴത്തങ്ങാടിയിലും നടുഭാഗത്തിന് നേട്ടം
news18
  • News18
  • Last Updated: September 8, 2019, 1:12 PM IST
  • Share this:
കോട്ടയം: നെഹ്റു ട്രോഫിക്ക് പിന്നാലെ ചാമ്പ്യൻസ് ബോട്ട് ലീഗിലെ രണ്ടാം മത്സരത്തിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന് വിജയം. താഴത്തങ്ങാടിയിൽ 3.23.86 മിനിറ്റിൽ കുതിച്ചെത്തിയാണു നടുഭാഗം ഫിനിഷിങ് പോയിന്റ് കടന്നത്. രണ്ടാം സ്ഥാനം നേടിയ കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ ദേവസ് ചുണ്ടൻ 3.25.49 മിനിറ്റിലും മൂന്നാം സ്ഥാനം നേടിയ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ വീയപുരം 3.25.85 മിനിറ്റിലും തുഴഞ്ഞെത്തി.

ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവിൽ ഫിനിഷിങ് പോയിന്റ് അടുക്കാറായപ്പോൾ നടുഭാഗം വ്യക്തമായ ലീഡോടെ മുന്നേറി. നെഹ്റുട്രോഫി മത്സരത്തിലും ഒന്നാം സ്ഥാനം നടുഭാഗം ചുണ്ടനായിരുന്നു. നാലാം സ്ഥാനം പൊലീസ് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാലും അഞ്ചാം സ്ഥാനം യുബിസി കൈനകരിയുടെ ചമ്പക്കുളവും നേടി.

ആറാം സ്ഥാനം- കെബിസി കുമരകം ആൻഡ് എൻഎഫ്ബിസി കൊല്ലത്തിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേത്, ഏഴാം സ്ഥാനം-  കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാട്, എട്ടാം സ്ഥാനം- എടത്വ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ഗബ്രിയേൽ, ഒൻപതാം സ്ഥാനം- എടത്വ ബ്രദേഴ്സ് ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോർജ് ചുണ്ടൻ എന്നിങ്ങനെയാണ് ഫിനിഷ് ചെയ്തത്. മുൻ വ്യോമയാന സെക്രട്ടറി കെ. റോയ് പോൾ മത്സരം ഉദ്ഘാടനം ചെയ്തു. ദ്രോണാചാര്യ പുരസ്കാര ജേതാവും പരിശീലകനുമായ കെ പി തോമസ് സമ്മാനദാനം നിർവഹിച്ചു.

മത്സരത്തിലെ മറ്റു വിജയികൾ

വെപ്പ് ഒന്നാം ഗ്രേഡ് – കുമരകം സമുദ്ര ബോട്ട് ക്ലബ്ബിന്റെ ഷേട്ട് പുളിക്കത്തറ

വെപ്പ് രണ്ടാം ഗ്രേഡ് – പരിപ്പ് ബോട്ട് ക്ലബ്ബിന്റെ പി ജി കരീപ്പുഴ

ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ്– ഒളശ ഫ്രണ്ട്സ് ബോട്ട് ക്ലബ്ബിന്റെ മൂന്നു തൈക്കൻ‍

ഇരുട്ടുകുത്തി രണ്ടാം ഗ്രേഡ്– കൊച്ചി ബോട്ട് ക്ലബ്ബിന്റെ (പനങ്ങാട്) സെന്റ് ആന്റണി

ചുരുളൻ ഒന്നാം ഗ്രേഡ്– വിരിപ്പുകാല ബോട്ട് ക്ലബ്ബിന്റെ വേലങ്ങാടൻ

സിബിഎല്ലിൽ ഇനി അവശേഷിക്കുന്ന മത്സരങ്ങൾ

കരുവാറ്റ ആലപ്പുഴ (സെപ്റ്റംബര്‍ 14)
പിറവം എറണാകുളം (സെപ്റ്റംബര്‍ 28)
മറൈന്‍ ഡ്രൈവ് കൊച്ചി (ഒക്ടോബര്‍ 5)
കോട്ടപ്പുറം തൃശൂര്‍ (ഒക്ടോബര്‍ 12)
പൊന്നാനി മലപ്പുറം (ഒക്ടോബര്‍ 19)
കൈനകരി ആലപ്പുഴ (ഒക്ടോബര്‍ 26)
പുളിങ്കുന്ന് ആലപ്പുഴ (നവംബര്‍ 2)
കായംകുളം ആലപ്പുഴ (നവംബര്‍ 9)
കല്ലട കൊല്ലം (നവംബര്‍ 16)
പ്രസിഡന്‍റ്സ് ട്രോഫി വള്ളം കളി കൊല്ലം (നവംബര്‍ 23)

Also Read- നെഹ്റു ആവേശത്താൽ ചാടിക്കയറിയ ചുണ്ടൻ; ചരിത്രത്തിലേക്ക് തുഴയെറിഞ്ഞ് നടുഭാഗം

 

First published: September 8, 2019, 1:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading