സിനിമ കാണാൻ മുയലിനെ വിറ്റ 16കാരൻ അഞ്ചാം ക്ലാസുകാരിയെയും കൂട്ടി തിയേറ്ററിൽ
സിനിമ കാണാൻ മുയലിനെ വിറ്റ 16കാരൻ അഞ്ചാം ക്ലാസുകാരിയെയും കൂട്ടി തിയേറ്ററിൽ
തന്റെ കയ്യിലുള്ള മുയലിനെ വിറ്റ് പണം ലഭിച്ചെന്നും കാണാൻ വരുമെന്നും 16കാരൻ കുട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചിരുന്നു
Last Updated :
Share this:
കണ്ണൂർ: സ്കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ സിനിമാ തിയറ്ററിൽ പതിനാറുകാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി. ബസിറങ്ങിയശേഷം സ്കൂളിലേക്ക് പോകാതെ അഞ്ചാം ക്ലാസുകാരി മുങ്ങുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയെ തിയറ്ററിൽനിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
വിദ്യാർഥിനി ക്ലാസിൽ എത്തിയില്ലെന്ന വിവരം അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ലൊക്കേഷൻ നഗരത്തിലെ ഒരു തിയറ്ററിന് സമീപമായിരുന്നു.
തുടർന്ന് പൊലീസ് സംഘം തിയറ്ററിലെത്തി നടത്തിയ പരിശോധനയിലാണ് പ്ലസ് വൺ വിദ്യാർഥിയായ സുഹൃത്തിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇൻസ്റ്റാഗ്രാം വഴിയാണ് തങ്ങൾ പരിചയപ്പെട്ടതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം സ്വദേശിയാണ് പതിനാറുകാരൻ. വിവരം അറിഞ്ഞ് പ്ലസ്വണ് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്നു.
തന്റെ കയ്യിലുള്ള മുയലിനെ വിറ്റ് പണം ലഭിച്ചെന്നും കാണാൻ വരുമെന്നും 16കാരൻ കുട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ തന്നെ ആദ്യ കൂടിക്കാഴ്ടചയുടെ പദ്ധതി രണ്ടുപേരും തയ്യാറാക്കിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.